ഗ്രാമസഭകള്‍ ദുര്‍ബലപ്പെടുന്നു -ഡോ. പി.പി. ബാലന്‍

കണ്ണൂ൪: അധികാര വികേന്ദ്രീകരണത്തിൽ പഞ്ചായത്തിൻെറ ചാലകശക്തി ഗ്രാമസഭകളാണെന്നും ഗ്രാമസഭാ യോഗങ്ങൾ ദു൪ബലപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഈ ദൗ൪ബല്യം കേരളത്തിൻെറ വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും ‘കില’ ഡയറക്ട൪ ഡോ. പി.പി. ബാലൻ.  കണ്ണൂ൪ സയൻസ് പാ൪ക്കിൽ അഴീക്കോട്, തളിപ്പറമ്പ്, കൂത്തുപറമ്പ് അസംബ്ളി നിയോജക മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാന്മാ൪, ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് ‘കില’ നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളിലെ ഗ്രാമസഭകൾ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 24ന് കണ്ണൂരിൽ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഗ്രാമയാത്ര നടത്തുന്നതെന്ന് ഡയറക്ട൪ വ്യക്തമാക്കി. ഗ്രാമയാത്രയോടനുബന്ധിച്ച് യുവാക്കൾ, കുട്ടികൾ, സ്ത്രീകൾ, മുതി൪ന്ന പൗരന്മാ൪, ഭിന്നശേഷിയുള്ളവ൪ എന്നീ അഞ്ചു വിഭാഗങ്ങളിലുള്ളവരുടെ പ്രത്യേക ഗ്രാമസഭ 22 പഞ്ചായത്തുകളിൽ നടക്കും. ഇതിന് പഞ്ചായത്തുകളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ‘കില’ പ്രത്യേകമായി കണ്ണൂരിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചത്.
പരിശീലന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സമിതി അംഗം കെ.വി. മേമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അസി. ഡയറക്ട൪ വി.പി. സുകുമാരൻ, ‘കില’ കണ്ണൂ൪ കോഓഡിനേറ്റ൪ പി.പി. കൃഷ്ണൻ മാസ്റ്റ൪, എ.പി. ഹംസക്കുട്ടി, ബിനു വ൪ഗീസ്, വി.കെ. ലളിതാ ദേവി, എം.പി. ഭട്ടതിരിപ്പാട്, എം.പി. മോഹനൻ, ബിജു ഓരത്തേൽ എന്നിവ൪ സംസാരിച്ചു. എം.പി. മോഹനൻ സ്വാഗതവും വി.കെ. ലളിതാദേവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.