ഫാത്തിമക്ക് സഹായഹസ്തവുമായി വിദ്യാര്‍ഥികളെത്തി

മാഹി: പിതാവ് പൊള്ളലേൽപിച്ച മാഹി ചൂടിക്കോട്ടയിലെ നൂ൪ബാൻെറ മകൾ ഒമ്പത് വയസ്സുകാരി ഫാത്തിമക്ക് സഹായഹസ്തവുമായി മാഹി ഗവ. ഫ്രഞ്ച് ഹൈസ്കൂൾ വിദ്യാ൪ഥികളും അധ്യാപകരും രക്ഷിതാക്കളും എത്തി. പിതാവ് ചട്ടുകം പഴുപ്പിച്ച് കൈകാലുകളിലും മുഖത്തും പൊള്ളലേൽപിച്ചതിനെതുട൪ന്ന് മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.
മണ്ടോളെ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കല്ലേരി ക്വാ൪ട്ടേഴ്സിലെത്തി അധ്യാപക രക്ഷാക൪തൃ സമിതി സമാഹരിച്ച തുക വടകര ബ്ളോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ജാസ്മിന കല്ലേരി, പ്രധാനാധ്യാപകൻ ഉത്തമരാജ് മാഹി എന്നിവ൪ ഫാത്തിമക്ക് കൈമാറി. റൗഷത്ത്, ഇ. രസിത, ബെന്നി റോഡ്രിഗ്സ് എന്നിവരും വിദ്യാ൪ഥികളും സംബന്ധിച്ചു.
സെപ്റ്റംബ൪ നാലിനാണ് പൊള്ളലേറ്റ നിലയിൽ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാഹിയിലെ ലീഗൽ സ൪വീസ് അതോറിറ്റി ഭാരവാഹികളായ അഡ്വ. എൻ.കെ. സജ്ന, കെ. ഷുഹൈബ് എന്നിവ൪ ഇടപെട്ടതിനെതുട൪ന്ന് പൊലീസ് കേസെടുത്തിരുന്നു. മനുഷ്യാവകാശ കമീഷൻ അംഗം കെ.ഇ. ഗംഗാധരൻ ആശുപത്രിയിലെത്തി തെളിവെടുക്കുകയും ചെയ്തു. ചോമ്പാല പൊലീസ് വ്യാഴാഴ്ച ഫാത്തിമയുടെ വീട്ടിലെത്തി തെളിവെടുത്തു. ഫാത്തിമയുടെ പിതാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഫാത്തിമയെയും ആറുമാസം മാത്രം പ്രായമുള്ള സഹോദരി നബീസത്ത് മിസ്രിയ, മാതാവ് നൂ൪ബാൻ എന്നിവരെയും ക്രൂരമായി പീഡിപ്പിച്ച നിരവധി സംഭവങ്ങൾ ഇവ൪ മനുഷ്യാവകാശ കമീഷൻെറയും പൊലീസിൻെറയും ശ്രദ്ധയിൽപെടുത്തി പരാതിനൽകിയിട്ടുണ്ട്.
ഫാത്തിമക്കും മറ്റും താമസസൗകര്യം ഉൾപ്പെടെയുള്ളവ ഒരുക്കാൻ ചില സന്നദ്ധ സംഘടനകൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.