മാത്തൂ൪: പ്രൈമറി സ്കൂൾ അധ്യാപനത്തിൽനിന്ന് കോളജ് ലെക്ചററായി സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകന് സഹപ്രവ൪ത്തകരുടെ ഊഷ്മള യാത്രയയപ്പ്. മാത്തൂ൪ ചെങ്ങണിയൂ൪ എ.യു.പി സ്കൂൾ അധ്യാപകൻ സി. ഗണേശനാണ് തൃശൂ൪ വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജിൽ നിയമനം ലഭിച്ചത്. ഗണേശ് ഇതിനിടെ ഡോക്ടറേറ്റും നേടി.
2000 വ൪ഷം മുമ്പ് മുതൽ ആധുനികകാലം വരെയുള്ള ഓണാഘോഷത്തെക്കുറിച്ചും കാലാകാലങ്ങളിൽ ഭക്ഷണത്തിൽ വന്ന മാറ്റത്തേയും സംബന്ധിച്ച ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ഇതേ സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ മാത്തൂ൪ മന്ദംപുള്ളി കുട്ടികൃഷ്ണൻ മാസ്റ്ററുടെ മകനാണ് ഇദ്ദേഹം. സഹപ്രവ൪ത്തകരും പി.ടി.എ കമ്മിറ്റിയും മാനേജ്മെൻറും നൽകിയ യാത്രയയപ്പ് സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് എ. സുമതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് ബാബു അധ്യക്ഷത വഹിച്ചു. മാനേജ൪ ടി. കെ. ദാസൻ, ബി.ആ൪.സി അംഗം ജയ, ബഷീ൪, കെ.എസ്. അബ്ബാസ്, പ്രധാനാധ്യാപിക പി. രേണുക, ഇ. ഹരിദാസൻ, ഉണ്ണികൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.