കര്‍ണാടകയില്‍നിന്ന് കടത്ത് ; പാന്‍ മസാല മാഫിയ പിടിമുറുക്കുന്നു

കണ്ണൂ൪: ക൪ണാടകയിൽ നിന്ന് കേരളത്തിലേക്ക് പാൻ മസാല കടത്ത് ശക്തമായി. ചാരായ നിരോധത്തെതുട൪ന്ന് രൂപപ്പെട്ട മാഫിയക്ക് സമാനമാണിത്.
കേരളത്തിൽ പാൻ മസാല നിരോധിച്ച സ൪ക്കാ൪ വിൽപന തടയുന്നതിനുള്ള നടപടികൾ ശക്തമാക്കിയിരുന്നില്ല. ഈ പഴുതിലൂടെയാണ് കടത്ത്. ദേശീയ പാത ഒഴിവാക്കി സമാന്തര റോഡ് മാ൪ഗവും തീവണ്ടി വഴിയുമാണ് കൊണ്ടു വരുന്നത്. ഈയിടെയായി പാൻ മസാല ഇനങ്ങളുടെ വിൽപനയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായതായി മംഗലാപുരത്തെ വ്യാപാരികൾ പറഞ്ഞു. മൊത്തവ്യാപാര വ്യവസ്ഥയിലാണ് വിറ്റുപോവുന്നത്.
 വാഹന പരിശോധനക്കിടെ കന്യപ്പാടിയിൽ നിന്ന് രണ്ട് ചാക്ക് പാൻ മസാല പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലായവ൪ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 12 ചാക്കുകളിലായി സൂക്ഷിച്ച ലഹരിസാധനങ്ങളും ഗോഡൗണിൽനിന്ന് കണ്ടെത്തി. തീവണ്ടിയിൽ കടത്തിയ 1500 പാക്കറ്റ് പാൻ മസാല കഴിഞ്ഞ ദിവസം  കണ്ണൂരിൽ പൊലീസ് പിടികൂടിയിരുന്നു. ഈ മേഖലയിൽ മാഫിയ ചുവടുറപ്പിക്കുന്നതിൻെറ സൂചനയാണിത്.
 ആൻറണി സ൪ക്കാ൪ കേരളത്തിൽ ചാരായം നിരോധിച്ചപ്പോൾ ചാരായ കടത്തിൻെറ വൻ സാമ്രാജ്യമാണ് രൂപപ്പെട്ടിരുന്നത്. ക൪ണാടകയിൽനിന്ന് പാക്കറ്റ് ചാരായം കടത്തുന്ന വൻ ലോബികൾ എക്സൈസ്, പൊലീസ് അധിക്യതരിൽ ചിലരുടെ ഒത്താശയോടെ  ശക്തിപ്പെട്ടിരുന്നു. ഇളനീ൪ വിറ്റും പെട്ടിക്കട നടത്തിയും ജീവിച്ചവ൪ പോലും ലക്ഷാധിപതികളായി. സ്പിരിറ്റ് നേ൪പ്പിച്ച് നിറച്ച പാക്കറ്റുകളിലെ വിഷദ്രാവകം കഴിച്ച് ബോധം കെട്ടു കിടക്കുന്നവ൪ വഴിയോര കാഴ്ചയായിരുന്നു. ക൪ണാടകയിലും ചാരായം നിരോധിച്ചതോടെയാണ് മാഫിയ ദു൪ബലമായത്. പാൻ മസാലയിലൂടെ  മാഫിയ തിരിച്ചുവരുകയാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം ലഹരികളുടെ പ്രധാന ഗുണഭോക്താക്കൾ. തദ്ദേശീയരും കുറവല്ല. പത്തിരട്ടിവരെ വിലയാണ് ലഹരിക്ക് മുടക്കേണ്ടി വരുന്നതെന്ന് അന്യ സംസ്ഥാന തൊഴിലാളികൾ സങ്കടപ്പെടുന്നു.ബാല്യം മുതലുള്ള ശീലമായതിനാൽ ഒഴിവാക്കാൻ കഴിയുന്നില്ലത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.