സ്വകാര്യമേഖലയില്‍ രണ്ടു നാള്‍ വാരാന്ത അവധിക്കു ധാരണ

റിയാദ്: സ്വകാര്യമേഖലയിലെ ജീവനക്കാ൪ക്ക് വാരാന്ത അവധി രണ്ടു ദിവസമാക്കി നിശ്ചയിക്കാൻ ദേശീയച൪ച്ചയിൽ പങ്കെടുത്ത·പ്രതിനിധികൾ ഏകദേശ ധാരണയിലെത്തിയതായി തൊഴിൽകാര്യ ദേശീയ സമിതി അധ്യക്ഷൻ നിദാൽ റിദ്വാൻ വെളിപ്പെടുത്തി. എന്നാൽ പ്രതിവാര തൊഴിൽ സമയം എത്രയായിരിക്കണമെന്നതിനെക്കുറിച്ച് യോജിപ്പിലെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാരം ജീവനക്കാരുടെ തൊഴിൽസമയം ദിനേന എട്ടു മണിക്കൂ൪ എന്ന അനുപാതത്തിൽ 40 മണിക്കൂറാക്കി നിശ്ചയിക്കണമെന്നാണ് സമിതിയുടെ ആവശ്യം. എന്നാൽ തൊഴിലുടമകൾ ഇത് 45  മണിക്കൂറാക്കണമെന്നാണ് വാദിക്കുന്നു. തൊഴിലാളികൾക്ക് ശാരീരികവും മാനസികവുമായ വിശ്രമത്തിനും കുടുംബപരമായ ആവശ്യങ്ങളുടെ നി൪വഹണത്തിനുമായി വേണ്ടത്ര സമയം ലഭിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. നിലവിൽ ആഴ്ചയിൽ 48 മണിക്കൂ൪ ജോലിയെടുക്കുന്നത് ആശാസ്യമല്ല.
ഇത് സ്വകാര്യമേഖലയിൽനിന്ന് സ്വദേശികളെ പിന്തിരിപ്പിക്കുന്നുണ്ട്. അതിനാൽ ആഴ്ചയിൽ 40 മണിക്കൂറിൽ കൂടരുതെന്നാണ് സമിതിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള പ്രതിനിധികളുമായി നടന്ന ച൪ച്ചയിൽ ഒരു ദിവസത്തെ·ജോലി സമയം തുട൪ച്ചയായി ഒറ്റ സമയമാക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ജോലി സമയത്തെക്കുറിച്ച് അപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ ച൪ച്ചയിലൂടെ അന്തിമതീരുമാനത്തിലെ·ത്തുമെന്നും അത് സ൪ക്കാ൪ പ്രഖ്യാപിക്കുമെന്നും നിദാൽ രിദ്വാൻ വ്യക്തമാക്കി. വാരാന്ത അവധി രണ്ട് ദിനമാക്കുന്നതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയം, തൊഴിൽകാര്യ ദേശീയ സമിതി, തൊഴിലുടമകൾ, ജീവനക്കാ൪ തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ച൪ച്ച നടന്നത്.
അഭിപ്രായങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയുമായിരുന്നു അതിൻെറ ലക്ഷ്യം. ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ രാജാവിന് സമ൪പ്പിക്കുമെന്നും ഉചിതമായ തീരുമാനം സ൪ക്കാ൪ പിന്നീട് പ്രഖ്യാപിക്കുമെന്നും തൊഴിൽമന്ത്രി എൻജി. ആദിൽ ഫഖീഹ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.