കൊച്ചി: സ്വാശ്രയ കോളജുകളിലെ പട്ടികജാതി- വ൪ഗം, ഒ.ഇ.സി വിദ്യാ൪ഥികൾ മറ്റ് പരിഗണനകളില്ലാതെ തന്നെ ഫീസാനുകൂല്യത്തിന് അ൪ഹരാണെന്ന് ഹൈകോടതി. മെറിറ്റ് സീറ്റിലാണോ മാനേജ്മെൻറ് സീറ്റിലാണോ പ്രവേശം നേടിയതെന്ന് പരിഗണിക്കാതെ തന്നെ ആനുകൂല്യങ്ങൾക്ക് ഈ വിഭാഗക്കാ൪ അ൪ഹരാണ്. പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശ പരീക്ഷാ കമീഷണറോ മാനേജ്മെൻറുകളോ നടത്തുന്ന പരീക്ഷകളിലൂടെ പ്രവേശം നേടിയവ൪ക്കും വേ൪തിരിവില്ലാതെ ആനുകൂല്യം നൽകാൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നി൪ദേശിച്ചു.
മനേജ്മെൻറ് സീറ്റിൽ പ്രവേശം നേടിയ വിദ്യാ൪ഥികൾ ഫീസാനുകൂല്യത്തിന് അ൪ഹരല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അഖിൽ പുഷ്കരൻ തുടങ്ങി ഒരു കൂട്ടം വിദ്യാ൪ഥികൾ നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്. എം.ബി.ബി.എസിന് മാനേജ്മെൻറ് സീറ്റിൽ പ്രവേശം നേടിയതിൻെറ പേരിൽ ഫീസിളവ് ലഭിക്കാതിരുന്നതിനെ തുട൪ന്ന് ഹരജിക്കാ൪ നേരത്തേ സിംഗിൾബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹരജി 2009 ആഗസ്റ്റിൽ ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളി. പ്രവേശ പരീക്ഷയിലൂടെ മെറിറ്റിൽ യോഗ്യത നേടിയ വിദ്യാ൪ഥികൾക്ക് മാത്രമേ ഫീസാനുകൂല്യം നൽകേണ്ടതുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.