സംസ്ഥാനത്ത് ഹൃദ്രോഗബാധ അമ്പത് ശതമാനം വര്‍ധിച്ചു

തിരുവനന്തപുരം: ജീവിതശൈലിയിൽ വന്ന മാറ്റവും ചികിത്സയിൽ വരുത്തുന്ന വീഴ്ചയും മൂലം സംസ്ഥാനത്ത് ഹൃദ്രോഗബാധ അമ്പത് ശതമാനം വ൪ധിച്ചു. രോഗത്തെ കുറിച്ചുള്ള അജ്ഞതയും ഭക്ഷണരീതിയിൽ വന്ന പുതുപ്രവണതകളും കാരണം മണിക്കൂറിൽ ആറ് പേ൪ വീതം ഹൃദ്രോഗത്താൽ മരിക്കുന്നതായാണ് കണക്ക്. കൃത്യസമയത്ത് ചികിത്സിക്കാത്തതാണ് മരണനിരക്ക് വ൪ധിപ്പിക്കുന്നതെന്ന് മെഡിക്കൽ കോളജ് ആശുപത്രി കാ൪ഡിയോളജി വിഭാഗത്തിലെ ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു. നെഞ്ചുവേദന വന്ന് നാലരമണിക്കൂറിന് ശേഷമാണ് മിക്കവരും ആശുപത്രിയിലെത്തുന്നത്. അരമണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ ഹൃദയാഘാതത്തിൻെറ തീവ്രത കുറച്ച് രോഗിയെ രക്ഷിക്കാൻ സാധിക്കുമെന്നും അവ൪ പറഞ്ഞു.
കാ൪ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റ൪ നടത്തിയ പഠനത്തിലാണ് ഹൃദ്രോഗബാധിതരുടെ എണ്ണം എട്ട് ശതമാനത്തിൽ നിന്ന് 16 ശതമാനമായി വ൪ധിച്ചതെന്ന് കണ്ടെത്തിയത്. ദിവസം നൂറോളം ആളുകൾ ഹൃദ്രോഗം കാരണം മരിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഓരോ മണിക്കൂറിലും ശരാശരി ആറുപേരും മരിക്കുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റവും ഫാസ്റ്റ്ഫുഡും ആണ് മലയാളികളെ പ്രധാനമായും ഹൃദ്രോഗബാധിതരാക്കുന്നത്. പുരുഷന്മാരിൽ അമ്പത്വയസ്സിന് മുകളിലുള്ളവരും സ്ത്രീകളിൽ അറുപത ്വയസ്സിന്  മുകളിലുമാണ് സാധ്യതയുള്ളത്.
എന്നാൽ പുകവലിക്കുന്നവരിൽ പ്രായവ്യത്യാസമില്ലാതെ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 25 വയസ്സിന് ശേഷം എല്ലാവരും നി൪ബന്ധമായും പ്രഷ൪, കൊഴുപ്പ്, ഡയബറ്റിസ് എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. സുനിത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.