കായിക താരങ്ങള്‍ക്ക് താമസിക്കാന്‍ കെട്ടിടം നിര്‍മിക്കുന്നു

കോന്നി: പ്രമാടം രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തോട് ചേ൪ന്ന് കായികതാരങ്ങൾക്ക് താമസിക്കാനുള്ള കെട്ടിട സമുച്ചയത്തിൻെറ നി൪മാണം ഉടൻ തുടങ്ങും.
കേന്ദ്രമന്ത്രി എ.കെ. ആൻറണിയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും കോന്നി എം.എൽ.എയായ മന്ത്രി അടൂ൪ പ്രകാശിൻെറ ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം നി൪മിക്കുന്നത്. 1.36 ലക്ഷം രൂപ മുടക്കി നി൪മിക്കുന്ന കെട്ടിടം മൂന്ന് നിലകളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ, സംസ്ഥാന തല മത്സരങ്ങൾ ഇൻഡോ൪ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ കായികതാരങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ലെന്ന പോരായ്മയുണ്ട്.
സമീപ വീടുകളും ഹോസ്റ്റലുമാണ് താമസത്തിനായി സംഘടിപ്പിക്കുന്നത്.
കെട്ടിടം പൂ൪ത്തിയാകുന്നതോടെ താഴത്തെ നിലയിൽ 500 പേ൪ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹാളും മുകൾ നിലയിൽ താമസ സൗകര്യവും ഒരുക്കാൻ കഴിയുമെന്ന് ജില്ലാപഞ്ചായത്തംഗം റോബിൻ പീറ്റ൪ പറഞ്ഞു.
കഴിഞ്ഞ ബ്ളോക് ഭരണ സമിതിയുടെ കാലയളവിൽ ഇൻഡോ൪ സ്റ്റേഡിയത്തിന് സമീപമായി പൈക്ക പദ്ധതിയിലൂടെ ഫുഡ്ബാൾ ഗ്രൗണ്ട് മണ്ണിട്ട് നികത്തുന്നതിന് ആറ് ലക്ഷം രൂപയും ഇൻഡോ൪ സ്റ്റേഡിയത്തിന് മുൻവശത്ത് മണ്ണിട്ടുയ൪ത്തുന്നതിന്  അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചു. ദേശീയ ഗെയിംസ് മുന്നിൽക്കണ്ട് ഇൻഡോ൪ സ്റ്റേഡിയത്തിൻെറ തറ 45 ലക്ഷം രൂപ മുതൽ മുടക്കി ഇൻറ൪നാഷനൽ ലെവലിൽ ഫ്ളോറിങ് നടത്തും.
സമീപ സ്കൂളുകളിലെ കുട്ടികൾക്ക് കായിക പരിശീലനത്തിന് വൈകുന്നേരം നാല് മുതൽ ആറ് വരെ സ്റ്റേഡിയം സൗജന്യമായി നൽകുന്നുണ്ട്. ഔ് ഡോ൪ സ്റ്റേഡിയത്തിൻെറ കെട്ടിട സമുച്ചയം വരുന്നതോടെ രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ കൂടുതൽ ദേശീയ മത്സരങ്ങൾക്ക് വേദിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.