ചന്തിരൂര്‍ പാലത്തിന്‍െറ അപ്രോച്ച് റോഡുകളില്‍ അപകടം പതിവ്

അരൂ൪: സംരക്ഷണ കുറ്റികൾ ഇല്ലാത്തതിനാൽ ദേശീയപാതയിൽ ചന്തിരൂ൪ പാലത്തിൻെറ അപ്രോച്ച്റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു. നിരവധി വാഹനങ്ങളാണ് പാലത്തിൻെറ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടങ്ങളിൽ നിരവധി മരണങ്ങളുമുണ്ടായിട്ടുണ്ട്. മാസത്തിൽ കുറഞ്ഞത് രണ്ട് അപകടങ്ങളെങ്കിലും ഇവിടെ വാഹനങ്ങൾ താഴേക്കുവീണ് ഉണ്ടാകാറുണ്ടെന്ന് പൊലീസ്  പറയുന്നു.
മണ്ണുത്തി മുതൽ ഓച്ചിറ വരെ ദേശീയപാത സുരക്ഷാപാതയായി തീരുമാനിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ട്രാഫിക് നിയന്ത്രണത്തിന് ലൈനുകളും കാൽനടക്കാ൪ക്ക് സീബ്രാലൈനുകളും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ കാമറകളും സ്ഥാപിച്ചു.
ലക്ഷങ്ങൾ മുടക്കി സംവിധാനങ്ങൾ പലതും ഒരുക്കുമ്പോഴും അപ്രോച്ച്റോഡുകളിൽ രാത്രിയിലും കാണാനാകുംവിധം റിഫ്ളക്ട൪ ഒട്ടിച്ച സംരക്ഷണ കുറ്റികൾ സ്ഥാപിക്കാൻ അധികൃത൪ക്ക് കഴിയാത്തതാണ് അപകട കാരണം.
ദേശീയപാത വികസനത്തിൻെറ പേരിൽ കോടികൾ ടോൾപിരിക്കുമ്പോഴാണ് യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ അമ്മാനമാടുന്ന അധികൃതരുടെ ഈ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.