മന്ത്രി ജയലക്ഷ്മിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: അമൃതാനന്ദമയിമഠത്തിലേക്ക് പോകുകയായിരുന്ന മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അകമ്പടി വാഹനമിടിച്ച് ബൈക്ക്യാത്രക്കാരായ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അമ്പലപ്പുഴ തെക്കേയറ്റത്ത് വീട്ടിൽ രവീന്ദ്രൻെറ മകൻ രജീഷിന്(22) ഗുരുതര പരിക്കുണ്ട്. വലതുകാൽ ഒടിഞ്ഞു. ഒപ്പം യാത്രചെയ്ത യുവാവിന് നിസ്സാര പരിക്കുണ്ട്. ഇരുവരെയും നാട്ടുകാ൪ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രജീഷിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ഞായറാഴ്ച രാവിലെ 9.15 ഓടെ തീരദേശറോഡായ വെള്ളനാതുരുത്ത്-അഴീക്കൽ റോഡിൽ ആലപ്പാട് കുഴിത്തുറയിലായിരുന്നു അപകടം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്. രജീഷ് ആലപ്പാട് ചെറിയഴീക്കലുള്ള മാതാവിൻെറ വീട്ടിൽ താമസിച്ച് കായംകുളം അഴീക്കൽ തുറമുഖത്ത് മത്സ്യബന്ധനജോലി ചെയ്തുവരികയാണ്. മഠത്തിൽ 15 മിനിറ്റോളം ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.