എഴുകോണിലും പൂയപ്പള്ളിയിലും മോഷണം വ്യാപകം

ഓയൂ൪: എഴുകോൺ, പൂയപ്പള്ളി പൊലീസ്  സ്റ്റേഷൻ പരിധികളിൽ മോഷണം പതിവായിട്ടും നടപടി സ്വീകരിക്കാതെ പൊലീസ് ഇരുട്ടിൽതപ്പുന്നു. കഴിഞ്ഞദിവസം രാത്രി ‘ജ്യോതിഷി’ൽ മോഹൻലാലിൻെറ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13.5 പവൻ ആഭരണവും ഏഴായിരം രൂപയും കവ൪ന്നു.  ജൂൺ 23ന് പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലെ റോഡുവിളയിലും ചെറിയവെളിനല്ലൂരിലും നടന്ന മോഷണത്തിൽ 38 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. റോഡുവിള ഷംന മൻസിലിൽ ജലാലുദീൻെറയും ചെറിയവെളിനല്ലൂ൪ കമ്പനിമുക്കിന് സമീപം സൈനുദ്ദീൻെറയും വീടുകളിലായിരുന്നു മോഷണം. മോഷ്ടാക്കളെ പിടികൂടാൻ എഴുകോൺ സദൻെറ നേതൃത്വത്തിൽ അന്ന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നെടുമൺകാവിൽ മോഷണം നടന്ന പ്രദേശം  പൂയപ്പള്ളി, എഴുകോൺ പൊലീസ് സ്റ്റേഷനുകളുടെ അതി൪ത്തിയായതിനാൽ ഇവിടെ രാത്രി പട്രോളിങ് കാര്യക്ഷമമല്ലെന്ന് നാട്ടുകാ൪ കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.