വീട്ടുമുറ്റത്തുനിന്ന് ബാലനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന  നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം ശക്തികുളങ്ങര മൂത്തേഴം ക്ഷേത്രത്തിന് സമീപം ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഭിക്ഷക്കാരൻ കുട്ടിയുടെ കൈയിൽ പിടിച്ചു. പേടിച്ച കുട്ടി വീട്ടിലേക്കോടി മുത്തച്ഛനോട് കാര്യം പറഞ്ഞു. വീട്ടുകാരെത്തുമ്പോഴേക്കും ഭിക്ഷക്കാരൻ വേഗത്തിൽ പുറത്തേക്ക് പോകുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഇവരെ  പൊലീസ് പിടികൂടി ചോദ്യം ചെയ്തു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.