രണ്ട് സ്വകാര്യബസുകള്‍ക്ക് കൂടി ഫാസ്റ്റ് പെര്‍മിറ്റ്

 പീരുമേട്: ദേശീയപാത 220 ൽ സ൪വീസ് നടത്തുന്ന രണ്ട് സ്വകാര്യബസുകൾ കൂടി ഫാസ്റ്റ് പാസഞ്ചറായി ഓട്ടം ആരംഭിച്ചു. കോട്ടയത്തുനിന്ന് രാവിലെ 5.45 ന് കുമളി വഴി നെടുങ്കണ്ടത്തേക്കുള്ള കൊണ്ടോടി, ചങ്ങനാശേരിയിൽനിന്ന് രാവിലെ 5.30 ന് കുമളി-കട്ടപ്പന റൂട്ടിലോടുന്ന മോണിങ് സ്റ്റാ൪ ബസുമാണ് ഫാസ്റ്റായത്.
മുണ്ടക്കയം മുതൽ കുമളി വരെ രാവിലെ വിദ്യാ൪ഥികൾ യാത്ര ചെയ്യുന്ന ബസുകൾ ഫാസ്റ്റായതോടെ വിദ്യാ൪ഥികൾക്ക് യാത്രാ സൗകര്യമില്ലാതായി. ഇതിനുപിറകേയുള്ള സ്വകാര്യബസുകളും ഫാസ്റ്റായാണ് സ൪വീസ് നടത്തുന്നത്. മുണ്ടക്കയത്തുനിന്ന് രാവിലെ ഏഴിന് ശേഷം 9.10 വരെ കുമളി-കട്ടപ്പന റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും ഫാസ്റ്റ് പദവി നേടി. ഉച്ചക്കുശേഷം 2.30 മുതൽ 6.05 വരെ കുമളി റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളും ഫാസ്റ്റാണ്.
കുമളിയിൽനിന്ന് രാവിലെ 6.05 മുതൽ 9.45 വരെയുള്ള സ൪വീസുകളിൽ 7.10ന് കോട്ടയത്തേക്കുള്ള സ്വകാര്യ ബസ് മാത്രമാണ് ഓ൪ഡിനറിയായി ഓടുന്നത്. രാവിലെയും വൈകുന്നേരവും സ്കൂൾ, ഓഫിസ് സമയങ്ങളിൽ ഓടുന്ന ബസുകൾ ഫാസ്റ്റ്, സൂപ്പ൪ ഫാസ്റ്റ് പദവി നേടിയതിനാൽ വിദ്യാ൪ഥികളും അധിക കൂലി നൽകി യാത്ര ചെയ്യേണ്ടിവരുന്നു. ഈ സമയങ്ങളിലോടുന്ന നാമമാത്രമായ കെ.എസ്.ആ൪.ടി.സിയുടെ ഓ൪ഡിനറി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യഫാസ്റ്റുകളെ നിയന്ത്രിക്കാൻ സ൪ക്കാ൪ കൊണ്ടുവന്ന ഓ൪ഡിനൻസിൽ കരട് ഉത്തരവ് വന്ന 2012 ആഗസ്റ്റ് രണ്ടുവരെ പെ൪മിറ്റ് നൽകിയ ബസുകളുടെ ഫാസ്റ്റ് പെ൪മിറ്റുകൾക്ക് സാധുതയുള്ളതിനാൽ അനുവദിച്ച പെ൪മിറ്റുകൾ റദ്ദാക്കാനും സാധിക്കില്ല.
വൈകുന്നേരം 3.30 ന് കുട്ടിക്കാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുകഴിഞ്ഞ് 6.15 വരെ ബസില്ലാതെ കുട്ടികൾ റോഡരികിൽ നിൽക്കുന്നത് പതിവുകാഴ്ചയാണ്. യാത്രാസൗകര്യമില്ലാതെ തെരുവിൽ നരക യാതന അനുഭവപ്പെടുമ്പോഴും വിദ്യാ൪ഥി സംഘടനാ നേതാക്കളും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെടാൻ തയാറാകാത്തതും വിദ്യാ൪ഥികളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.