കോടതിയിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ട്; നറുക്കിടാന്‍ ഉത്തരവ്

തൊടുപുഴ: രാജകുമാരി പഞ്ചായത്തിലെ എട്ടാം വാ൪ഡ് തെരഞ്ഞെടുപ്പിൽ ഇരുസ്ഥാനാ൪ഥികൾക്കും ലഭിച്ചത് തുല്ല്യവോട്ടാണെന്ന് കോടതി കണ്ടെത്തി.  വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പിന് ഉത്തരവിട്ടു. എട്ടാം വാ൪ഡിലെ എൽ.ഡി.എഫ് സ്ഥാനാ൪ഥി വിജയൻെറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതി൪ സ്ഥാനാ൪ഥി ലക്ഷ്മി ദേവികുളം മുൻസിഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഹരജിയിൽ ലക്ഷ്മിക്ക് അനുകൂലമായുണ്ടായ വിധി അപ്പീലിൽ തൊടുപുഴ ജില്ലാ കോടതി അസ്ഥിരപ്പെടുത്തി.
ലക്ഷ്മിക്ക് അനുകൂലമായ വോട്ട് ചെയ്ത ഒരാൾ എട്ടാം വാ൪ഡിലും അതേ പഞ്ചായത്തിലെ 11 ാം വാ൪ഡിലും വോട്ട് ചെയ്തതായി  കോടതിക്ക് ബോധ്യപ്പെട്ടു. അതോടൊപ്പം കോടതിയിൽ റീ കൗണ്ടിങ് നടത്തിയപ്പോൾ റിട്ടേണിങ് ഓഫിസ൪ അസാധുവായി കണ്ട ഒരു വോട്ട് ലക്ഷ്മിക്ക് ലഭിച്ച സാധുവായ വോട്ടാണെന്നും കണ്ടെത്തി. ഇതേതുട൪ന്ന് ലക്ഷ്മി ജയിച്ചതായി മുൻസിഫ് കോടതി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, മതിയായ തെളിവുകൾ കോടതി മുമ്പാകെ ഹാജരാകാത്ത സ്ഥിതിയിൽ മുൻസിഫ് കോടതി റീകൗണ്ടിങ് നടത്താൻ പാടില്ലായിരുന്നുവെന്ന വിജയൻെറ അഭിഭാഷകരുടെ വാദം ജില്ലാ കോടതി ശരിവെച്ചു. മുൻസിഫ് കോടതിയുടെ നടപടി റദ്ദാക്കി. എന്നാൽ, ഒരാൾ ഇരട്ട വോട്ട് ചെയ്തുവെന്നത് ശരിവെച്ചു. ഇതോടെ ഇവ൪ക്ക് തുല്യ വോട്ടുകൾ ലഭിച്ചതായി കണ്ടതിനാലാണ് ലക്ഷ്മി ജയിച്ചതായി പ്രഖ്യാപിച്ച മുൻസിഫ് കോടതി വിധി ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ അസ്ഥിരപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് വിജയിയാരെന്ന് പഞ്ചായത്ത് രാജ് നിയമത്തിൽ പറയുംപ്രകാരം നറുക്കിട്ട് തീരുമാനിക്കാൻ ദേവികുളം മുൻസിഫ് കോടതി നി൪ദേശിച്ചത്. തിങ്കളാഴ്ച ഇരുകൂട്ടരും കോടതിയിൽ ഹാജരാകാനും നി൪ദേശിച്ചു. വിജയന് വേണ്ടി അഡ്വ. ഗോപാലകൃഷ്ണകുറുപ്പ്, ഷാജി കുര്യൻ, വിനീഷ്.പി.ലൂക്കോസ് എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.