അധ്യാപികയുടെ ആത്മഹത്യ ശ്രമം: പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു

ചെറുതോണി: അങ്കണവാടി അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. മുരിക്കാശേരിക്ക് സമീപം കൊന്നക്കാമാലി അങ്കണവാടിയിലെ ടീച്ച൪ മുതുപ്ളാക്കൽ രാധാമണി (42) ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വാത്തിക്കുടി പഞ്ചായത്തംഗം ഓലിക്കരോട്ട് ഷാൻേറാക്കെതിരെയാണ് മുരിക്കാശേരി പൊലീസ് കേസെടുത്തത്. പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അങ്കണവാടികളിലെ ജീവനക്കാ൪ തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്തോഫിസിന് മുന്നിൽ ധ൪ണ നടത്തും.
വിഷം ഉള്ളിൽചെന്ന നിലയിൽ ശനിയാഴ്ചയാണ് രാധാമണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവ൪ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃത൪ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ടീച്ചറും ഷാൻേറായുമായി വാക്കുത൪ക്കമുണ്ടായിരുന്നു. ഇതേ തുട൪ന്ന് ഷാൻേറാ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് അധ്യാപിക വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻറ് മിനി സാബുവിന് പരാതി നൽകി. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകാൻ പഞ്ചായത്ത് പ്രസിഡൻറ് ഐ.സി.ഡി.സി സൂപ്പ൪വൈസറെ ചുമതലപ്പെടുത്തിയെന്നും തിങ്കളാഴ്ചക്ക് മുമ്പ് റിപ്പോ൪ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡൻറ് മിനി സാബു പറഞ്ഞു. ഇതിനിടെ ശനിയാഴ്ച ഇവരെ വിഷം ഉള്ളിൽചെന്ന നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 ന് നാട്ടുകാരാണ് അങ്കണവാടിയിൽ അവശ നിലയിൽ കണ്ട അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.