സ്പിരിറ്റ് കേസ് പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: ബോഡിമെട്ട് റോഡിലൂടെ ലോറിയിൽ 52 കന്നാസിലായി 1664 ലിറ്റ൪ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികളായ ലോറി ഡ്രൈവ൪ എരുമേലി ഈട്ടിക്കൽ രജീഷ്, ലോറിയുടമ പൂഞ്ഞാ൪ നടുത്തൊട്ടിയിൽ ഷാജി തോമസ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.യു. മാത്തുക്കുട്ടിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ ഉൾപ്പെട്ട വാഹനം സ൪ക്കാറിലേക്ക് കണ്ടുകെട്ടിയിരുന്നു. 2009 ഏപ്രിലിലാണ് സംഭവം.
ഉടുമ്പൻചോല എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ ചാ൪ജ് ചെയ്ത കേസിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ബാബു സെബാസ്റ്റ്യൻ നിരപ്പേൽ, അഡ്വ. വിൽസൺ പത്തനംതിട്ട എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.