കോന്നി: കോന്നിയിൽ ഫയ൪സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മലയോരമേഖലയുടെ ആസ്ഥാനമായ കോന്നിയിലും സമീപപ്രദേശങ്ങളിലും അപകടം ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറത്ത് പത്തനംതിട്ടയിൽനിന്നോ അടൂരിൽനിന്നോ അഗ്നിശമനസേന എത്തേണ്ടിവരുന്നു. പലപ്പോഴും അപകടങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുശേഷമാണ് എത്തിച്ചേരുന്നത്. വിശാലമായ കോന്നിമേഖലയിലെ മലയോര പ്രദേശങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ മണിക്കൂറുകൾ പിന്നീട്ട് രക്ഷാ പ്രവ൪ത്തക൪എത്തുന്നതിനാൽ പലപ്പോഴും പ്രയോജനം ലഭിക്കാറില്ല. കോന്നി മെഡിക്കൽ കോളജും കെ.എസ്.ആ൪.ടി.സി ഡിപ്പോയും അച്ചൻകോവിൽ-ചിറ്റാ൪ മലയോരഹൈവേയും യാഥാ൪ഥ്യമാകുമ്പോൾ കോന്നിയിൽ ഫയ൪സ്റ്റേഷൻ അനിവാര്യമാണ്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് സംസ്ഥാനത്ത് ഫയ൪സ്റ്റേഷൻ അനുവദിക്കാൻ ധാരണയായപ്പോൾ കോന്നിക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. കോന്നി,തണ്ണിത്തോട്, അരുവാപ്പുലം,കലഞ്ഞൂ൪, പ്രമാടം,മലയാലപ്പുഴ പഞ്ചായത്തുകളിൽ എതെങ്കിലും ഭാഗത്ത് അപകടം ഉണ്ടായാൽ കോന്നിയിൽ യൂനിറ്റ് ഉണ്ടെങ്കിൽ വേഗത്തിൽ രക്ഷാ പ്രവ൪ത്തനത്തിന് എത്താൻ കഴിയും. ശബരിമല സീസൺ തുടങ്ങുമ്പോൾ പത്തനാപുരം-കുമ്പഴ റോഡിൽ വാഹനാപകടങ്ങൾക്ക് സാധ്യത കൂടുതലാണ്.
മൂന്നുവ൪ഷം മുമ്പ് വകയാറിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേ൪ മരിച്ചിരുന്നു. കഴിഞ്ഞ വ൪ഷം കോന്നി കുമ്പഴ റൂട്ടിൽ ഉണ്ടായ രണ്ട് ബസപകടത്തിലും ആഗസ്റ്റിൽ ഇളകൊള്ളൂരിൽ ഉണ്ടായ ബസപകടത്തിലും പത്തനംതിട്ടയിൽനിന്ന് അഗ്നി ശമനസേനക്ക് എത്തേണ്ടി വന്നു.
തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, പറകുളം,തുമ്പാകുളം, മണ്ണീറ, എലിമുള്ളുപ്ളാക്കൽ,അതുമ്പുക്കുളം,പയ്യനാമൺ, അട്ടച്ചാക്കൽ,ചെങ്ങറ കോന്നി, കല്ലേലി, കോക്കാതോട്, അതിരുങ്കൽ, കുളത്തുമൺ, ആനകുത്തി, ഐരവൺ, ഓട്ടുപാറ, കൂടൽ, രാജഗിരി, കലഞ്ഞൂ൪, മാങ്കോട്, പാടം, തിടി,വകയാ൪, നെടുമൺകാവ്, വി.കോട്ടയം തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് എത്താൻ പത്തനംതിട്ട,അടൂ൪ യൂനിറ്റുകൾക്ക് കൂടുതൽ കിലോമീറ്ററുകൾ സഞ്ചരിക്കണം.
മഴക്കാലത്ത് മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെടുമ്പോൾ ഇവിടെനിന്ന് സേനകൾ എത്തി ഗതാഗതം പുന$സ്ഥാപിക്കുമ്പോൾ മണിക്കൂറുകൾ ഗതാഗതതടസ്സത്തിനും കാരണമാകുന്നു. വേനൽക്കാലത്ത് കാട്ടുതീ പടരുന്ന നെടുമ്പാറ, മുളകുകൊടി തോട്ടം, മണ്ണീറസ്ഥലമാനം കോക്കാതോട് ഭാഗത്ത് തീ പട൪ന്ന് ഏക്കറുകണക്കിന് സസ്യങ്ങളും പുല്ലുകളും കത്തിനശിച്ചിരുന്നു.
ഏറ്റവും അധികം പാറമടകളും ക്രഷ൪യൂനിറ്റുകളും ഉള്ള കോന്നി,കലഞ്ഞൂ൪ പഞ്ചായത്തുകളിൽ അപകടങ്ങളും കൂടുതലാണ്. കോന്നി കേന്ദ്രമാക്കി ഫയ൪സ്റ്റേഷൻ ആരംഭിച്ചാൽ വേഗം അപകട സ്ഥലത്ത് എത്താനും രക്ഷാ പ്രവ൪ത്തനം നടത്താനും കഴിയും. അച്ചൻകോവിലാറ്റിൽനിന്ന് വെള്ളം ശേഖരിച്ച് ക്യാമ്പ് ചെയ്യാൻ സൗകര്യമുള്ള സ്ഥലവും വാഹനം പാ൪ക്ക് ചെയ്യുന്നതിനും ഓഫിസ് പ്രവ൪ത്തിക്കുന്നതിനുള്ള സൗകര്യവും ജനപ്രതിനിധികൾ മുൻകൈയെടുത്ത് നൽകിയാൽ അടിക്കടി ഉണ്ടാകുന്ന കോന്നിയിലെ അപകടങ്ങൾക്ക് വേഗം രക്ഷാ പ്രവ൪ത്തനം നടത്താൻ കഴിയും.
കോന്നിയിൽ അഗ്നിശമന യൂനിറ്റ് ഉണ്ടായിരുന്നെങ്കിൽ റബ൪ പുരകത്തി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.