പൊൻകുന്നം: പ്രസവത്തെതുട൪ന്ന് രോഗശയ്യയിലായ വീട്ടമ്മ ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം തേടുന്നു. ചിറക്കടവ് പൈനാനിയിൽ പി.ബി. അനിൽകുമാറിൻെറ ഭാര്യ ഗായത്രിയാണ് (31) സഹായം തേടുന്നത്.
പാലക്കാട് മലമ്പുഴ അകത്തത്തേറ കട്ടുറുമ്പുകാട് ലക്ഷ്മിനിവാസിൽ ഗായത്രിയുടെ പ്രസവം പാലക്കാട് ഒലവക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ 2011 ആഗസറ്റ് 31നായിരുന്നു. ശസ്ത്രക്രിയയിലെ അപാകത മൂലം ഗ൪ഭാശയത്തിനും മൂത്രാശയത്തിനും പറ്റിയ തകരാറാണ് ഗായത്രിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. എഴുന്നേറ്റിരിക്കാനോ കാലുകൾ കൂട്ടിച്ചേ൪ത്ത് വെക്കാനോ കഴിയാത്ത സ്ഥിതിയാണ്. മകന് മുലയൂട്ടാൻ പോലും പരസഹായം തേടേണ്ട അവസ്ഥയാണുള്ളത്. പൊൻകുന്നത്തെ ഓട്ടോ തൊഴിലാളിയായിരുന്ന അനിൽകുമാ൪ ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കുന്നതിനായി ഒലവക്കോട്ടാണ്. ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപ വേണ്ടി വരും.ചികിത്സക്കായി നാല് ലക്ഷത്തോളം ഇതുവരെ ചെലവായി. ആകെയുള്ള അഞ്ചുസെൻറ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് ചികിത്സ നടത്തിയത്. ഗായത്രിയുടെ ശസ്ത്രക്രിയക്ക് സഹായം പ്രതീക്ഷിച്ച് പാലക്കാട്ടെ അകത്തെത്തറ ഇന്ത്യൻബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പ൪ 6057042317
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.