വിദ്യാര്‍ഥി നേതാക്കളുടെ മരണം നാടിന് നൊമ്പരമായി

കോട്ടയം/പാലാ: തമിഴ്നാട്ടിൽ നടന്ന എസ്.എഫ്.ഐ ദേശീയസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തിൽ മരണമടഞ്ഞ സതീഷും ,ജിനീഷും നാടിൻെറ നൊമ്പരമായി.കാമ്പസ് രാഷ്ട്രീയത്തിലൂടെ മുഴുവൻ കാലലയങ്ങളിലെ വിദ്യാ൪ത്ഥികളുമായി അടുപ്പം ഉണ്ടാക്കാനും ജില്ലയിലെ സജീവ നേതാക്കൻമാരാകാനും ഇവ൪ക്ക് കഴിഞ്ഞിരുന്നു.
സമരരംഗത്ത് നേതൃപാടവം കാണിച്ചിട്ടുള്ള അപൂ൪വ്വം നേതാക്കളിൽ ഒരാളായിരുന്നു സതീഷ് പോൾ. എസ്.എഫ്.ഐ കോട്ടയം ഏരിയാ പ്രസിഡൻറ്, സെക്രട്ടറി, ജില്ലാ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവ൪ത്തിച്ച സതീഷ് 2007 ൽ സംസ്ഥാന കമ്മിറ്റി അംഗമായി. ചങ്ങനാശേരി ചീരംചിറ ചാമക്കാലായിൽ കുടുംബാംഗമാണ് സതീഷ്. വള്ളിക്കാട്ട് ദയറിയിൽ താമസിച്ച് വൈദിക പഠനം നടത്തിവരവെയാണ് എസ്.എഫ്.ഐ യിൽ അംഗമായത്.
സ്വന്തമായി ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുന്ന ജിനീഷ് യുവാക്കൾക്ക് മാതൃകയായിരുന്നു. പരമലക്കുന്ന് മറ്റത്തിൽ ജോ൪ജ്- എത്സി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ ജിനീഷ് എസ്.എഫ്.ഐ പാലാ ഏരിയ  സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും സി.പി.എം വെള്ളഞ്ചൂ൪ ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്നു. പാലാ സെൻറ് തോമസ് കോളജിലെ പഠനകാലത്ത് എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് സജീവമായി.
ഇൻറ൪നാഷനൽ റിലേഷൻസിൽ എം.ഫില്ലിന് ചേരാൻ അപേക്ഷ സമ൪പ്പിച്ചിരിക്കുകയായിരുന്നുജിനീഷ് .  പ്രവേശ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം വീട്ടിൽ കിട്ടുമ്പോൾ ജിനീഷ് സഹപ്രവ൪ത്തക൪ക്കൊപ്പം തമിഴ്നാട്ടിൽ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ഇരുവരുടെയും അകാല  നിര്യാണം നാടിനും നാട്ടുകാ൪ക്കും നൊമ്പരമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.