വൃദ്ധയുടെ മരണം; കൊച്ചുമകന്‍ റിമാന്‍ഡില്‍

മാവേലിക്കര: വൃദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കൊച്ചുമകൻ ശ്രീരാജിനെ (21) മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. തെക്കേക്കര പോനകം വടക്കതിൽ കുട്ടൻപിള്ളയുടെ ഭാര്യ ലീലാമണിയമ്മയെ  (80)വെള്ളിയാഴ്ച പുല൪ച്ചെ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടിരുന്നു. ബാത്റൂമിലേക്ക് പോകവെ ഗ്രില്ലിൽ തലയടിച്ച് വീണ് മരിച്ചെന്നാണ് വീട്ടുകാ൪ പൊലീസിനോട് പറഞ്ഞിരുന്നത്.
 ചെവിക്ക് പിന്നിലും ഇടത് കൈമുട്ടിനും ഇടികൊണ്ട പാടുകളുണ്ടെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ പറഞ്ഞിരുന്നു. മദ്യപാനത്തെ ചോദ്യംചെയ്തതിന് മദ്യലഹരിയിലായിരുന്നപ്പോൾ മ൪ദിക്കുകയായിരുന്നെന്ന് ചോദ്യംചെയ്യവെ ശ്രീരാജ് സമ്മതിച്ചായി പൊലീസ് പറഞ്ഞു. വൃദ്ധ മരിച്ചദിവസം തന്നെ ശ്രീരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.