നടുവൊടിക്കാന്‍ പുതിയറ റോഡ്

കോഴിക്കോട്: മഴ കനത്തതോടെ പുതിയറ-സ്റ്റേഡിയം റോഡിൽ ഗ൪ത്തങ്ങൾ രൂപപ്പെട്ട് നാട്ടുകാരുടെ നടുവൊടിയുന്നു. സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയിൽ വീതികൂട്ടി നവീകരിക്കുന്നതിൻെറ മുന്നോടിയായി  മാൻഹോളും മലിനജല കുഴലുകളും സ്ഥാപിച്ചതോടെയാണ് റോഡ് അലങ്കോലമായത്.
സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയിൽ പെട്ട മറ്റു റോഡുകൾക്കൊപ്പം ഒന്നിച്ച് പണിപൂ൪ത്തിയാക്കണമെന്ന ധാരണയിലാണ് താൽക്കാലിക ഓട്ടയടക്കൽ നടത്തി റോഡ് തുറന്നത്. വീതി കൂട്ടാൻ ഇരുവശത്തും മതിലുകളും കെട്ടിടങ്ങളും പൊളിച്ചപ്പോഴും മാലിന്യ പദ്ധതിക്കായി കുഴിയെടുത്തപ്പോഴും കിളച്ചുമറിച്ച് നിരപ്പല്ലാതെയായ റോഡിൽ മൺകൂനുകളിലും കുഴികളിലുമിറങ്ങിക്കയറി വാഹനങ്ങൾ പോകണം. കഴിഞ്ഞ ദിവസം ഗുരുവായൂ൪ക്ക് പുറപ്പെട്ട സ്വകാര്യ ബസ് കുഴിയിൽ താണു. മുമ്പിൽ സഞ്ചരിച്ച കാ൪ മറ്റൊരു കുഴിയിൽ താണപ്പോൾ അരികിലൂടെ എടുക്കാനുള്ള ശ്രമത്തിൽ ബസും കുഴിയിലാഴുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ അബദ്ധത്തിൽ ഇതുവഴി വന്നാൽ കുഴിയിൽ വീഴുമെന്നുറപ്പ്. ചളിവെള്ളം കെട്ടിയതിനാൽ കുഴിയുടെ ആഴമറിയാതെയാണ് പലരും കെണിയിൽ പെടുന്നത്. വീഴുന്നവരെ സമീപവാസികളാണ് പലപ്പോഴും കരകയറ്റുന്നത്. നാട്ടുകാ൪ പല കുഴികളിലും മരം നട്ടിട്ടുണ്ട്.
സ്റ്റേഡിയം ജങ്ഷനിൽനിന്ന് 300 മീറ്റ൪ മുന്നോട്ടുവന്നാൽ തന്നെ ചളിക്കളമായി. ചളിവെള്ളത്തിലിറങ്ങാതെ റോഡിൽ നടക്കാനാവില്ല. വാഹനങ്ങൾ പോയാൽ കാൽനടക്കാ൪ ചളിയിൽ കുളിക്കും.മലപ്പുറം, തൃശൂ൪ ഭാഗത്തേക്കുള്ള ദീ൪ഘദൂര ബസുകൾ മൊഫ്യൂസൽ ബസ്സ്റ്റാൻഡിൽനിന്ന് നഗരത്തിനുപുറത്തേക്കുപേകുന്ന ഏറ്റവും പ്രധാന വഴിയാണിത്. മാസങ്ങളായി റോഡ് ഇതേപടി കിടപ്പാണെങ്കിലും താൽകാലിക അറ്റകുറ്റപ്പണി നടത്താൻ ശ്രമമുണ്ടായിട്ടില്ല. നഗരറോഡ്  നവീകരണ പദ്ധതിയിൽ പല ഭാഗത്തും സ്ഥലമെടുപ്പുകൾപോലും പൂ൪ത്തിയായിട്ടില്ല. ഉയ൪ന്നും താഴ്ന്നും കിടക്കുന്ന റോഡിൽ ചളിയിൽ സ൪ക്കസ് അഭ്യാസം നടത്താനാണ് നാട്ടുകാരുടെ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.