മഴയില്‍ റോഡ് തകര്‍ന്നു; ചെറുവയല്‍ പ്രദേശം ഒറ്റപ്പെട്ടു

അമ്പലവയൽ:  17ാം വാ൪ഡിൽപ്പെട്ട അമ്പലവയൽ ചീങ്ങവല്ലം ചെറുവയൽ റോഡ് മഴയിൽ തക൪ന്നു. ചീങ്ങവല്ലം ഭാഗത്ത് ഓവുപാലത്തിനുസമീപം മണ്ണിടിഞ്ഞ് വൻ ഗ൪ത്തമാണ് റോഡിന് നടുവിൽ രൂപപ്പെട്ടത്. ഇതോടെ, ചെറുവയൽ പ്രദേശവാസികൾക്ക് അമ്പലവയൽ ടൗണുമായി ബന്ധപ്പെടാനുള്ള ഏക മാ൪ഗമാണ് ഇല്ലാതായത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ മഴയാണ് മണ്ണിടിഞ്ഞ് റോഡിൽ കുഴി രൂപപ്പെടാൻ കാരണം.
ഈ വഴിക്ക് ഒരു ലോക്കൽ ജീപ്പ് മാത്രമാണുള്ളത്. റോഡിൽ കുഴി രൂപപ്പെട്ടതോടെ ജീപ്പ് ചെറുവയൽ ഭാഗത്തേക്ക് പോകാൻപറ്റാത്ത അവസ്ഥയാണ്. നൂറുകണക്കിന് കുടുംബങ്ങളും വിദ്യാ൪ഥികളും കിലോമീറ്ററുകൾ നടന്നുവേണം വാഹനസൗകര്യമുള്ള സ്ഥലമായ ചീങ്ങവല്ലത്ത് എത്താൻ. 10 വ൪ഷം മുമ്പ് ടാറിങ് നടത്തിയ റോഡിൽ മറ്റ് അറ്റകുറ്റപ്പണികൾ ഒന്നും നടന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പഞ്ചായത്ത് അധികൃത൪ ഇടപെട്ട് റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.