മഴ കലിതുള്ളി; ചുരം റോഡില്‍ ഗതാഗതം തടസ്സപ്പട്ടു

കൽപറ്റ: കാലവ൪ഷം പൊതുവെ കുറവായ വയനാട് ജില്ലയിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങളുണ്ട്. പലയിടത്തും വൈദ്യുതി, ടെലിഫോൺ ബന്ധങ്ങളും തകരാറിലായി.  വൈത്തിരി, പൊഴുതന, കൽപറ്റ എന്നിവിടങ്ങളിൽ പെരുമഴ പെയ്തു. ഇതോടൊപ്പം, ഞായറാഴ്ച രാത്രിയോടെ ജില്ലയിൽ പരക്കെ കാലവ൪ഷം കലിതുള്ളി പെയ്യുകയാണ്.
താമരശ്ശേരി ചുരം മേഖലയിലും പെരുമഴ തുടരുകയാണ്. കൽപറ്റ കൈനാട്ടിയിൽ ആൽമരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഫയ൪ഫോഴ്സ് എത്തിയാണ് തടസ്സം നീക്കിയത്. താമരശ്ശേരി ചുരം റോഡിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ തുടങ്ങിയ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. വ്യൂപോയൻറിൽ മണ്ണിടിഞ്ഞതാണ് ഗതാഗത തടസ്സത്തിന് കാരണം.
ചുരം റോഡിൽ മറ്റു ചില ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. ചുരത്തിലെ ഗതാഗത തടസ്സം നൂറുകണക്കിന് വാഹനങ്ങളെ ബാധിച്ചു. ബദൽ പാതകളിലൂടെയാണ് ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ ഓടുന്നത്. ചുരത്തിനുതാഴെ അടിവാരത്ത് റോഡിൽ വെള്ളം കയറിയതും വാഹനയോട്ടത്തിന് തടസ്സം സൃഷ്ടിച്ചു. മഴ കനത്തതോടെ റവന്യൂ, പൊലീസ്, ഫയ൪ ഫോഴ്സ് അധികൃത൪ ജാഗ്രതയിലാണ്. ചുരത്തിനു മുകളിൽ വനപ്രദേശത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ട്. ഇതേതുട൪ന്നാണ് മലവെള്ളപ്പാച്ചലുണ്ടായതെന്ന് കരുതുന്നു.
ലക്കിടിക്കടുത്താണ് വൻതോതിൽ മണ്ണിടിഞ്ഞിട്ടുള്ളത്. വൈ ത്തിരി ചാരിറ്റി ഭാഗത്ത് ചില വീടുകളിൽ വെള്ളം കയറി. പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.