പ്രധാനമന്ത്രിയാവാന്‍ യോഗ്യത സുഷമക്ക് മാത്രമെന്ന് താക്കറെ

 മുംബൈ: ബി.ജെ.പി നേതാക്കളിൽ പ്രധാനമന്ത്രിയാവാൻ യോഗ്യതയുള്ളത് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന് മാത്രമാണെന്ന് ശിവസേന നേതാവ് ബാൽതാക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമ൪ഥയും ബുദ്ധിമതിയുമായ ബി.ജെ.പിയിലെ ഏക നേതാവാണ് സുഷമ. പ്രധാനമന്ത്രിയെന്നനിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവ൪ക്കാകും. യു.പി.എയോ എൻ.ഡി.എയോ ആയിരിക്കില്ല അടുത്ത സ൪ക്കാ൪ രൂപവത്കരിക്കയെന്ന, ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ നിരീക്ഷണത്തിലും താക്കറെ അതൃപ്തി പ്രകടിപ്പിച്ചു.
‘എന്തുകൊണ്ടാണ് അദ്വാനി ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാവുന്നില്ല. പ്രായംവെച്ചുനോക്കുമ്പോൾ അദ്വാനിയെക്കാളും സീനിയറാണു ഞാൻ. എന്നാലും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കെിലും പറയാൻ ഞാൻ തയാറല്ല’- താക്കറെ പറഞ്ഞു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.