യു.എസ് ഓപണ്‍: സെറീന-അസാരെങ്ക ഫൈനല്‍

ന്യൂയോ൪ക്: യു.എസ് ഓപൺ വനിത സിംഗ്ൾസ് ഫൈനലിൽ സെറീന വില്യംസും വിക്ടോറിയ അസാരെങ്കയും തമ്മിൽ ഏറ്റുമുട്ടും. മൂന്നു തവണ യു.എസ് ഓപൺ കിരീടം നേടിയതിൻെറ പരിചയസമ്പത്തുമായാണ് സെറീന കോ൪ട്ടിലിറങ്ങുന്നതെങ്കിൽ ആദ്യ യു.എസ് ഓപൺ ഫൈനലിൻെറ കൗതുകത്തിലാണ് അസാരെങ്ക.
ഇറ്റാലിയൻ താരം സാറ ഇറാനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സെറീന വില്യംസ് കലാശക്കളിക്ക് യോഗ്യത നേടിയത്. യു.എസ് ഓപണിൻെറ സെമിയിലെത്തിയ ആദ്യ ഇറ്റാലിയൻ താരമാണ് സാറ ഇറാനി.  സ്കോ൪: 6-1, 6-2
2006 ലെ യു.എസ് ഓപൺ ചാമ്പ്യനായ മരിയ ഷറപോവക്കെതിരെ പൊരുതിക്കയറിയാണ് അസാരെങ്ക തൻെറ ആദ്യ യു.എസ് ഓപൺ ഫൈനലിനെത്തുന്നത്. സെമിയിൽ ആദ്യ സെറ്റിൽ പരാജയപ്പെട്ടെങ്കിലും ബെലറൂസ് താരം തുട൪ന്നുള്ള സെറ്റുകളിൽ തിരിച്ചു വരുകയായിരുന്നു. സ്കോ൪: 3-6, 2-6, 6-4.
15ാം ഗ്രാൻഡ്സ്ളാം കിരീടത്തിനായാണ് സെറീന ഫൈനലിൽ റാക്കറ്റേന്തുന്നത്. അസാരെങ്കയും സെറീനയും തമ്മിൽ നേരത്തേ 10 തവണ ഏറ്റുമുട്ടിയപ്പോൾ ഒമ്പതു തവണയും ജയം സെറീനക്കൊപ്പമായിരുന്നു. മഡ്രിഡ് മാസ്റ്റേഴ്സ് ഫൈനലിലും ഒളിമ്പിക്സ് വിംബ്ൾഡൺ സെമിഫൈനലുകളിലും സെറീനക്കായിരുന്നു ജയം. 2009ലെ മിയാമി മാസ്റ്റേഴ്സിൽ മാത്രമാണ് അസാരെങ്കക്ക് സെറീനയെ മറികടക്കാനായത്. കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിൽ സാമന്ത സ്റ്റോസറോട് തോറ്റ സെറീനക്ക് കിരീടം നഷ്ടമായിരുന്നു.
ഫൈനലിൽ വീണ്ടും പ്രവേശിക്കാനായത് സന്തോഷം നൽകുന്ന കാര്യമാണെന്ന് സെറീന പ്രതികരിച്ചു.   എന്നാൽ, ആദ്യ ഫൈനലിനിറങ്ങുന്ന അസാരെങ്ക മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞതവണ ഏറ്റുമുട്ടിയതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഫലം എന്താകുമെന്ന് പറയാൻ സാധിക്കില്ലെന്നും അസാരെങ്ക പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.