അമിത വൈദ്യുതിപ്രവാഹത്തെ തുടര്‍ന്ന് മരണം: കീഴുദ്യോഗസ്ഥരെ ബലിയാടാക്കാന്‍ ഉന്നതശ്രമം

കുണ്ടറ: വൈദ്യുതിയുടെ അമിതപ്രവാഹം മൂലം വൈദ്യുതാഘാതമേറ്റ് കുണ്ടറ കച്ചേരിമുക്കിൽ തുന്നൽ തൊഴിലാളിയായ  വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ കീഴുദ്യോഗസ്ഥരെ ബലിയാടാക്കി തടിതപ്പാൻ ശ്രമം.  
അലിൻഡ് ഫാക്ടറിയുടെ ഭാഗത്തുകൂടി ലൈൻ വലിച്ചപ്പോൾ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാനാകാത്തതാണ് അപകടത്തിന് കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥ൪ പറയുന്നത്.  ഈ വാദം അംഗീകരിച്ച് നാട്ടുകാ൪ ലൈൻ റോഡിൻെറ മറുഭാഗത്ത് കൂടി വലിക്കാൻ നി൪ദേശിച്ചിരുന്നു.
ഇങ്ങനെ ചെയ്തിരുന്നെങ്കിൽ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നു. നിരന്തരം ഒരു പ്രദേശത്ത് അമിത വൈദ്യുതി പ്രവാഹം ഉണ്ടായിട്ടും അവിടെ എല്ലാം ശരിയാണെന്ന് റിപ്പോ൪ട്ടെഴുതിയ ഉദ്യോഗസ്ഥനെ ഉൾപ്പെടെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥ൪ക്കെതിരെ വധശ്രമത്തിന് കേസെടുക്കണെമെന്ന ആവശ്യമുൾപ്പെടെ ഉന്നയിച്ച് സമരസമിതിക്കാ൪ കോടതിയെ സമീപിക്കാനിരിക്കുകയാണ്.ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം ജീവനക്കാരിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അമിത വൈദ്യുത പ്രവാഹത്തെ തുട൪ന്ന് തുന്നൽ തൊഴിലാളി ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ കുണ്ടറ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റ൪ ചെയ്തു. ഇതിൻെറ ഭാഗമായി ബന്ധപ്പെട്ട  വൈദ്യുതി ബോ൪ഡ് ജീവനക്കാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് വൈദ്യുതി വകുപ്പിന് കത്ത് നൽകി.
നാട്ടുകാ൪ കേസുമായി മുന്നോട്ടു പോകുമെന്നതിനാൽ പൊലീസ് വളരെ സൂഷ്മമായാണ് ഈ കേസ് കൈകാര്യംചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.