റാഞ്ചി: ത്സാ൪ഖണ്ഡിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നു രോഗികൾ വെന്തുമരിച്ചു. ബൊക്കാറോയിലെ കെ.മെമ്മോറിയൽ ആശുപത്രിയിലാണ് അപകടമുണ്ടായത്.
ഐ.സി.യുവിലെ എയ൪കണ്ടീഷണറിലുണ്ടായ ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകടകാരണമെന്ന് ആശുപത്രി എം.ഡി ഡോ.വികാശ് പാണ്ഡെ പറഞ്ഞു. അപകടസമയത്ത് ഐ.സി.യുവിൽ ചികിത്സയിലിരുന്ന 14 പേരിൽ 11 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.