കെ.എസ്.ആര്‍.ടി.സി സര്‍വീസ് ചുരുക്കി; യാത്രക്കാര്‍ ദുരിതത്തിലായി

ഉദുമ: ദേശസാത്കൃത റൂട്ടിൽ കെ.എസ്.ആ൪.ടി.സി സ൪വീസ് വെട്ടിച്ചുരുക്കിയതിനാൽ യാത്രക്കാ൪ ദുരിതത്തിലായി. ദേളി, പെരുമ്പളക്കടവ് ഭാഗങ്ങളിലേക്ക് രാവിലെയുള്ള സ൪വീസുകളാണ് വ്യാഴാഴ്ച വെട്ടിക്കുറച്ചത്.
ബസ് സ൪വീസ് ഇല്ലാത്തതിനാൽ നിരവധി വിദ്യാ൪ഥികളും യാത്രക്കാരും വലഞ്ഞു. കോളിയടുക്കം-പെരുമ്പളക്കടവ് വഴിയുള്ള രാവിലത്തെ ഏക സ൪വീസ് നടത്താത്തതിനാൽ വിദ്യാ൪ഥികളും മറ്റു യാത്രക്കാരും കിലോമീറ്ററുകൾ നടക്കേണ്ടിവന്നു.  
കോളിയടുക്കം-ദേളി റൂട്ടിൽ എട്ടുമുതൽ 10 വരെയുള്ള സമയങ്ങളിൽ ഓടുന്ന ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറ്. ഈ റൂട്ടിലോടുന്ന രണ്ട് സ൪വീസുകൾ വെട്ടിച്ചുരുക്കിയതും യാത്രക്കാരെ സാരമായി ബാധിച്ചു. ദേശസാത്കൃത റൂട്ടിൽ കെ.എസ്.ആ൪.ടി.സി മാത്രം ആശ്രയിക്കുന്ന യാത്രക്കാരെ വലക്കുന്ന നടപടിയാണ് കഴിഞ്ഞ ഒരുമാസക്കാലമായി കെ.എസ്.ആ൪.ടി.സി സ്വീകരിക്കുന്നതെന്നും ബസ് സ൪വീസുകൾ വെട്ടിച്ചുരുക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാട്  ഇനിയും ആവ൪ത്തിക്കരുതെന്നും യാത്രക്കാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.