വാണിമേലില്‍ വീട് കുത്തിത്തുറന്ന് മോഷണം

വാണിമേൽ: സി.സി. മുക്കിൽ വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ സ്വ൪ണമാല കവ൪ന്നു. ചെട്യാം വീട്ടിൽ കുഞ്ഞബ്ദുല്ലയുടെ മകളുടെ രണ്ടേമുക്കാൽ പവൻെറ മാലയാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടിൽ അഴിച്ചിട്ട ഷ൪ട്ടിൻെറ പോക്കറ്റിൽനിന്ന് 2000 രൂപയും നഷ്ടപ്പെട്ടു. വീടിൻെറ പിൻഭാഗത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.
ഭൂമിവാതുക്കൽ ടൗണിനടുത്തെ കോഴിക്കോടൻ കണ്ടി അഹമ്മദ്ഹാജി, കോടിയൂറയിലെ തെക്കെ കുന്നത്ത് ശശി, കുഞ്ഞമ്മദ് വലിയ പറമ്പത്ത് എന്നിവരുടെ വീട്ടിൽ മോഷണശ്രമം നടന്നു. അഹമ്മദ് ഹാജിയുടെ വീടിൻെറ വാതിലുകൾ തക൪ത്താണ് മോഷ്ടാവ് അകത്തു എത്തിയത്.  വെളിച്ചം അടിച്ചതിനെ തുട൪ന്ന് ഞെട്ടിയുണ൪ന്ന് ഒച്ചവെച്ചതിനാൽ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇവിടെ നിന്ന് മോഷ്ടാവ് ഉപേക്ഷിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വളയം പള്ളിമുക്കിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. 15 പവൻെറ ആഭരണങ്ങളാണ് അന്ന് മോഷണം പോയത്. ഇതിൻെറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വളയം പൊലീസ് പരിധിയിൽ വീണ്ടും മോഷണം നടക്കുന്നത്. കുഞ്ഞബ്ദുല്ലയുടെ വീട്ടിലെത്തി സി.ഐ എം. സുനിൽകുമാ൪, എസ്.ഐ ബിജു, എസ്.ടി. അഡീ. എസ്.ഐ പി. രാജീവൻ എന്നിവ൪ തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.