നാല്‍ക്കാലിയോടില്ല കരുണ

കൊടുവള്ളി: കാൽ കഴുത്തിനോട് ചേ൪ത്തുകെട്ടിയത്  മൂലം പ്രയാസപ്പെട്ട് കൊടുവള്ളി അങ്ങാടിയിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന നാൽക്കാലി നൊമ്പരക്കാഴ്ചയായി. കൊടുവള്ളി മാ൪ക്കറ്റ്  റോഡിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അറവുശാലയിലേക്ക് ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവന്ന നാൽക്കാലിയോടാണ് കൊടുംക്രൂരത.
ജില്ലയിലെ പ്രധാനപ്പെട്ട കന്നുകാലിച്ചന്തകളിലൊന്നായ കൊടുവള്ളിയിൽ കച്ചവടത്തിനായി കൊണ്ടുവരുന്ന നാൽക്കാലികളെ സുരക്ഷിതമല്ലാത്ത രീതിയിൽ റോഡിൽ തലങ്ങും വിലങ്ങും നി൪ത്തുന്നത് ചന്തദിവസമായ വ്യാഴാഴ്ചകളിലെ പതിവ് കാഴ്ചയാണ്. ഇതുമൂലം മാ൪ക്കറ്റ് റോഡിൽ ഗതാഗത തടസ്സവും പതിവാണ്. ഇന്നലെയും ഗതാഗതക്കുരുക്കുണ്ടായി.
കന്നുകാലിച്ചന്തക്കായി പുതിയ സ്ഥലം കണ്ടെത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃത൪ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നെങ്കിലും മാ൪ക്കറ്റ് റോഡിൽ ജുമാമസ്ജിദിന് എതി൪വശം ഇടുങ്ങിയ സ്ഥലത്താണ് ഇപ്പോഴും കന്നുകാലിച്ചന്ത നടക്കുന്നത്.
 കന്നുകാലികളെ പലപ്പോഴും നടുറോഡിൽവെച്ചാണ് വിൽപന നടത്തുന്നത്. ഇതുമൂലം കാൽനടയാത്രക്കാ൪ പ്രയാസപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.