റോഡിലേക്ക് വളര്‍ന്ന കാട് അപകടക്കെണിയൊരുക്കുന്നു

മാനന്തവാടി: കാട്ടിക്കുളം, തിരുനെല്ലി, തോൽപ്പെട്ടി എന്നീ റോഡുകൾക്ക് ഇരുവശവും കാട് വള൪ന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നു. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതുമൂലം അപകടസാധ്യത ഏറുന്നു.
വനംവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ത൪ക്കമാണ് കാട് വെട്ടിനീക്കാൻ തടസ്സമാകുന്നത്. തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിലേക്കും കുട്ട-മാനന്തവാടി റൂട്ടിലും നിരവധി വലിയ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്. വളവും തിരിവുമുള്ള റോഡിൽ  കാടും തള്ളിനിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. കാട്ടാനകളുടെ ശല്യമുള്ള സ്ഥലങ്ങളാണിവ. ആനകൾ റോഡരികിൽ നിൽക്കുന്നത് പതിവ് കാഴ്ചയാണ്. കാട് വള൪ന്നതിനാൽ ആനയുടെ തൊട്ടടുത്ത് എത്തിയാലേ കാണാൻ സാധിക്കൂ. ഇത് അപകടത്തിന് കാരണമാകും. ബൈക്ക് യാത്രക്കാരാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.