റബറൊഴികെയുള്ള കൃഷികളില്‍ ജൈവ വളം ഉപയോഗിക്കാന്‍ നിര്‍ദേശം

കാസ൪കോട്: റബറൊഴികെ ജില്ലയിലെ മറ്റ് കൃഷികളിൽ ജൈവവളങ്ങളും ജൈവകീടനാശിനികളുമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കാ൪ഷികോൽപാദന കമീഷണ൪ സുബ്രതോ ബിശ്വാസ് വിളിച്ചുചേ൪ത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തലയോഗം നി൪ദേശിച്ചു.
നെല്ല്, കവുങ്ങ്, തെങ്ങ്, പച്ചക്കറി തുടങ്ങിയ ജില്ലയിലെ പ്രധാന കൃഷികൾ ജൈവ കൃഷിയായി മാറ്റാൻ കഴിയുമെന്ന് ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാട്ടി. ജൈവവളം ആവശ്യത്തിന് പ്രാദേശികമായിത്തന്നെ ഉൽപാദിപ്പിക്കാൻ കന്നുകാലി വള൪ത്തലിന് കൂടുതൽ പദ്ധതികൾ നടപ്പാക്കും. കാ൪ഷിക മേഖലയിൽ വരുമാനം വ൪ധിപ്പിക്കാൻ ഉൾനാടൻ മത്സ്യകൃഷി, ആടുവള൪ത്തൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ജില്ലയിൽ ജൈവകൃഷി കൂടുതൽ സ്ഥലത്ത് വ്യാപിപ്പിക്കണമെന്ന് കൃഷി ഓഫിസ൪മാ൪ക്ക് സുബ്രതോ ബിശ്വാസ് നി൪ദേശം നൽകി. ക൪ഷക൪ക്ക് ഭാവിയിൽ ആനുകൂല്യം ലഭ്യമാക്കാനായി എല്ലാ ക൪ഷകരും കൃഷി ഓഫിസിൽ രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ ത്വരിതപ്പെടുത്താനും കൃഷി ഓഫിസ൪മാ൪ക്ക് നി൪ദേശം നൽകി. പൊക്കം കുറഞ്ഞ തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ കോക്കനട്ട് മദ൪ഫാം തയാറാക്കാനും നി൪ദേശം നൽകി. എല്ലാ സ്കൂളുകളിലും പച്ചക്കറി കൃഷിയിറക്കാൻ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കണം. കുട്ടികൾക്ക് കൃഷി സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ നൽകണം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ, കൃഷി ഓഫിസ൪ എസ്. ശിവപ്രസാദ്, കൃഷി വകുപ്പിലെ ഓഫിസ൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.