ആലംബമില്ലാതെ എന്‍ഡോസള്‍ഫാന്‍ ഇര

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ക്ഷേമ പദ്ധതികളെക്കുറിച്ചും ആനുകൂല്യ വിതരണത്തെക്കുറിച്ചും വിവാദം കൊഴുക്കുമ്പോഴും ആരും തിരിഞ്ഞുനോക്കാനില്ലാതെ ആലംബമറ്റ് എൻഡോസൾഫാൻ ദുരിതബാധിത. തോയമ്മലിലെ നി൪ധന കുടുംബത്തിലെ 38കാരി ശോഭനയാണ് ദുരിതക്കിടക്കയിൽ കഴിയുന്നത്.
എൻഡോസൾഫാൻ മേഖലയായ കള്ളാ൪ പഞ്ചായത്തിലാണ് ശോഭന ജനിച്ചുവള൪ന്നത്. ശോഭനയുടെ അമ്മയും ബന്ധുക്കളും പ്ളാൻേറഷൻ കോ൪പറേഷനിലെ തൊഴിലാളികളായിരുന്നു. 23ാമത്തെ വയസ്സിൽ വിവാഹശേഷമാണ് ഇവ൪ കാഞ്ഞങ്ങാടിനു സമീപം തോയമ്മലിൽ എത്തിയത്. 17 വ൪ഷമായി രോഗബാധിതയായ ശോഭന തീരെ കിടപ്പിലായിട്ട് അഞ്ചുവ൪ഷമായി. പ്രാഥമികാവശ്യങ്ങൾക്കുപോലും പരസഹായം ആവശ്യമായിവരുന്ന അവസ്ഥയാണ്.
ഹോട്ടൽ തൊഴിലാളിയായ ഭ൪ത്താവ് രാജൻെറ വരുമാനംകൊണ്ടാണ് ഈ നി൪ധന കുടുംബം കഴിഞ്ഞുപോകുന്നത്. വികലാംഗ പെൻഷനായി ലഭിക്കുന്ന 400 രൂപയാണ് സ൪ക്കാറിൽനിന്ന് ലഭിക്കുന്ന ഏക ആനുകൂല്യം. കലക്ടറേറ്റിൽ ബന്ധപ്പെട്ടപ്പോൾ കാഞ്ഞങ്ങാട് നഗരസഭയിൽ താമസിക്കുന്നവെന്ന കാരണം ചൂണ്ടിക്കാട്ടി എൻഡോസൾഫാൻ ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ബിരുദധാരിയും എച്ച്.ഡി.സി യോഗ്യതയുമുള്ള ശോഭന കുറച്ചുവ൪ഷം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പിന്നീട് അസുഖം അധികമായതിനെ തുട൪ന്ന് ജോലിക്ക് പോകാൻ കഴിയാതായി. ശോഭനയെ പരിചരിക്കുന്നത് പ്ളസ്വൺ വിദ്യാ൪ഥിനിയായ ഏകമകൾ മാളവികയാണ്. ഇളയമ്മ ജാനകിയും സഹായത്തിനുണ്ട്.എ.പി.എൽ കാ൪ഡാണ് ഈ കുടുംബത്തിനുള്ളത്. ഇത് ബി.പി.എൽ ആക്കി കിട്ടുന്നതിന് അപേക്ഷ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. തീരെ തള൪ന്ന് കിടപ്പിലായ ശോഭനക്ക് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ പങ്കെടുക്കാനും കഴിഞ്ഞില്ല. ദുരിതക്കാഴ്ചകൾ മനസ്സിലാക്കി എന്നെങ്കിലും അധികൃത൪ കണ്ണ് തുറക്കുമെന്ന വിശ്വാസത്തിലാണ് ഈ മൂന്നംഗ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.