മങ്കട: മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 1.28 കോടി രൂപ അനുവദിച്ചതായി ടി.എ. അഹമ്മദ് കബീ൪ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൻെറ ഗ്രാമീണറോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്നും റവന്യു വകുപ്പിൻെറ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് തുക അനുവദിച്ചത്. വെങ്ങാട്-പുറമണ്ണൂ൪-കൊടുമുടിറോഡ്, രാമപുരം-നീലിയക്കാട് റോഡ് (20 ലക്ഷം വീതം) വഴിപ്പാറ-ചീനിക്കൽ റോഡ്, പാതിരമണ്ണ-അൽപ്പാറപടി-കല്ലാകുത്ത് കുളമ്പ് റോഡ്, കാളാവ്-പള്ളിപ്പടി-രാമപുരം റോഡ് (15 ലക്ഷം വീതം) മീനാ൪കുഴി-ചോളകുളമ്പ് റോഡ്, കച്ചേരിപ്പടി-മൈലട്ടി റോഡ് (അഞ്ച് ലക്ഷം വീതം) മുണ്ടക്കോട്-പന്നിയങ്കര റോഡ്, പരിയാപുരം-തട്ടാരക്കാട്, കിഴക്കേമുക്ക് റോഡ് (നാല് ലക്ഷം വീതം) മുക്കിൽ ചേരിയം-അങ്കണവാടി റോഡ്, കടന്നമണ്ണ -മഞ്ചേരി തോട് റോഡ്, കാച്ചിനിക്കാട്-മാമാത്ത് റോഡ്, പോത്ത്കുണ്ട്-വടക്കേകുളമ്പ് ലിങ്ക്റോഡ്, മണ്ണുംകുളം പുതിയപറമ്പത്ത് - കോട്ട്വാട് അമ്പലം റോഡ്, ഉണ്യാൽപടി-കട്ടിലശ്ശേരി റോഡ് (രണ്ട് ലക്ഷം വീതം) പുന്നക്കാട്-പള്ളിപ്പടി-തനപ്പറമ്പ് റോഡ്, മൂ൪ക്കനാട്-താലിയാ൪കുളം-വടക്കുംപുറം റോഡ് (1.25 ലക്ഷം വീതം) എന്നിങ്ങനെ 18 റോഡുകൾക്കാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.