മീനങ്ങാടി: കൊള്ളപ്പലിശക്ക് പണം കടംകൊടുക്കുന്നവ൪ മീനങ്ങാടി പ്രദേശത്ത് സജീവമാകുന്നു. ഇവരുടെ വലയിലകപ്പെട്ട് കിടപ്പാടംവരെ നഷ്ടപ്പെട്ടവരുണ്ട്. പരാതിയെ തുട൪ന്ന് കഴിഞ്ഞദിവസങ്ങളിൽ മീനങ്ങാടി പൊലീസ് രണ്ട് ബ്ളേഡ് പലിശക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.
പത്തോളം കൊള്ളപ്പലിശക്കാരാണ് മീനങ്ങാടി പ്രദേശത്ത് വിലസുന്നത്. പണം അത്യാവശ്യമുള്ളവരെ വലയിലാക്കുന്ന ഇവ൪ സ്ഥലത്തിൻെറ ആധാരമാണ് ഈടുവസ്തുവായി വാങ്ങുന്നത്. ആയിരം മുതൽ ലക്ഷങ്ങൾവരെ വായ്പകൊടുക്കുന്നവരുണ്ട്. ആയിരം രൂപ വായ്പ വാങ്ങുന്നവ൪ അന്നുതന്നെ വൈകുന്നേരം തിരിച്ചുകൊടുക്കുമ്പോൾ 1100 രൂപയിൽ കൂടുതൽ കൊടുക്കണം. ഓട്ടോതൊഴിലാളികളും മറ്റുമാണ് ഇങ്ങനെ ചെറിയ തുക അത്യാവശ്യകാര്യത്തിന് വാങ്ങുന്നത്. വാഹനത്തിൻെറ ആ൪.സി ബുക്ക് ഈടായി കൊടുത്ത് ആത്മഹത്യയുടെ വക്കിലെത്തിയവരുമുണ്ട്.
കൊള്ളപ്പലിശ ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചവ൪ ഇവിടെയുണ്ട്. ചില൪ കെട്ടിടങ്ങൾ സ്വന്തമാക്കി. ഇവ൪ക്ക് ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ട്. കൊള്ളപ്പലിശക്കാരെ നിലക്കുനി൪ത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ടൗണിൽ പോസ്റ്റ൪ പതിച്ചിരുന്നു. പൊലീസ് നടപടി ശക്തമായതോടെ ചില ബ്ളേഡുകാ൪ മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.