‘ചോറോട് ആത്മഹത്യ: ദേശീയപാത സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതിയതിന്‍െറ ദുരന്തം’

കോഴിക്കോട്: എൻ.എച്ച് -17 നാലുവരിയാക്കുന്നപേരിൽ സ്വകാര്യകമ്പനികൾക്ക് തീറെഴുതിയതിൻെറ ദുരന്തമാണ് ചോറോടിലെ  മണ്ണിൽ ലക്ഷ്മണൻെറ ആത്മഹത്യയെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വികസന വിഷയ സമിതി കൺവീന൪ മണലിൽ മോഹനനും ചെയ൪മാൻ ഡോ. എ. അച്യുതനും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
സ൪ക്കാ൪ നേരിട്ട് ദേശീയപാത നി൪മിക്കുന്നതിനുപകരം ബി.ഒ.ടി വ്യവസ്ഥയിൽ സ്വകാര്യ കമ്പനികൾക്ക് 30 വ൪ഷത്തേക്ക് ലാഭംകൊയ്യാൻ നൽകേണ്ടിവരുന്നതുകൊണ്ടാണ് 45 മീറ്റ൪ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടിവരുന്നത്. ഇതുമൂലം 6362 വീടുകളും 6200 കച്ചവട സ്ഥാപനങ്ങളുമാണ് ഭാഗികമായോ പൂ൪ണമായോ നഷ്ടപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.