ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2012

2012ലെ ഇന്ത്യൻ ഇക്കോണമിക് സ൪വീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സ൪വീസ് പരീക്ഷക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.  എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2012 ഡിസംബ൪ 1 മുതലായിരിക്കും പരീക്ഷ. കേളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. www.upsconline.nic.inലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഇന്ത്യൻ ഇക്കോണമിക് സ൪വീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സ൪വീസ് എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം ഓൺലൈൻ അപേക്ഷ സമ൪പ്പിക്കാൻ പാടില്ല. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബ൪-1. വിശദവിവരങ്ങൾ www.upsc.gov.in, www.upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാ൪ഥികൾ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.