കടലാക്രമണം തടയാന്‍ 435 കോടിയുടെ പദ്ധതിക്ക് അംഗീകാരം -മന്ത്രി വേണുഗോപാല്‍

ആലപ്പുഴ: തീരദേശത്ത് 150 മീറ്റ൪ ഇടപെട്ട് 30 മീറ്റ൪ വീതം നീളമുള്ള പുലിമുട്ടുകൾ സ്ഥാപിച്ച് കടലാക്രമണം ചെറുക്കുന്നതിനാവശ്യമായ 435 കോടിയുടെ ഫ്ളഡ് മാനേജ്മെൻറ് പദ്ധതിക്ക് കേന്ദ്ര ജല കമീഷൻ അംഗീകാരം നൽകിയതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ അറിയിച്ചു. പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോ൪ട്ട് നൽകാൻ സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ അന്തിമ അംഗീകാരം നൽകും. അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ ഫലപ്രദമായി ചെറുക്കാനും ജില്ലയുടെ  തീരപ്രദേശം സംരക്ഷിക്കാനും പദ്ധതികൊണ്ട് കഴിയുമെന്ന് അദ്ദേഹം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.  കേന്ദ്ര ജലവിഭവമന്ത്രി പവൻകുമാ൪ ബെൻസലുമായി നടത്തിയ ച൪ച്ചയെത്തുട൪ന്നാണ് പദ്ധതിക്ക് അംഗീകാരമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.