ഗുരുവായൂ൪: ഗുരുവായൂരിനടുത്ത് താമരയൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികക്ക് പരിക്കേറ്റു. വടക്കേക്കാട് കല്ലയിൽപറമ്പിൽ മുഹമ്മദാലിയുടെ ഭാര്യ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളജ് അധ്യാപിക നസീമക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഭ൪ത്താവുമൊത്ത് ബൈക്കിൽ കോളജിലേക്ക് പോകുമ്പോഴാണ് അപകടം. എതിരെ അമിത വേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ നസീമയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട്: ബൈക്കപകടത്തിൽ വിദ്യാ൪ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കോട്ടയം എൻജിനീയറിങ് കോളജ് വിദ്യാ൪ഥികളായ ചാലിശ്ശേരി സ്വദേശി സംഗീത് (20), കുന്നംകുളം റമീസ് (20) എന്നിവ൪ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറിന് പാലയൂരിൽവെച്ചാണ് അപകടം. ബൈക്ക് മീൻലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.