ആദിവാസികളെ കൊമ്പന്‍ വിരട്ടിയോടിച്ചു

വഴിക്കടവ്: നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ആനമറി- പുഞ്ചക്കൊല്ലി വനപാതയിൽ വീണ്ടും കാട്ടാനഭീഷണി. വനപാതയിലൂടെ ആശുപത്രിയിലേക്ക് പോകുന്ന ആദിവാസികളെ ഒറ്റയാൻ വിരട്ടിയോടിച്ചു. പുഞ്ചക്കൊല്ലി കോളനിയിലെ സോമൻ, കരിയൻ എന്നിവരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
പാതയരികിൽ നിലയുറപ്പിച്ച കൊമ്പനെ അകറ്റാൻ പടക്കംപൊട്ടിച്ചതോടെയാണ് ഒറ്റയാൻ പിറകെ ഓടിയത്. 50 മീറ്ററിലധികം ഇവരെ പിന്തുട൪ന്നു. 2005ൽ കോളനിയിലെ പോക്ക൪ എന്നയാളെ കൊന്ന മൂച്ചിക്കൽ ചോലക്ക് സമീപം ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുമൂലം പുഞ്ചക്കൊല്ലി അളക്കൽ കോളനിവാസികൾക്ക് ഇതുവഴി പോകാൻ കഴിയുന്നില്ല.
ആദിവാസികൾ ഉൾപ്പെടെ എട്ടുപേ൪ ഈ വനപാതയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവ൪ഷം ആനമറിയിലെ ഞണ്ടുകണി സിദ്ദീഖ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടശേഷം വനംവകുപ്പ് ഈ പാതയിൽ സായുധ വനപാലകരെ നിയോഗിച്ചിരുന്നെങ്കിലും സേവനം അധികകാലമുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.