ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും സൗജന്യ ചികിത്സാ പദ്ധതി തുടങ്ങി

തിരൂ൪: ഗ൪ഭിണികൾക്കും നവജാത ശിശുക്കൾക്കും സൗജന്യ ചികിത്സയും പരിചരണവും നൽകാൻ കേന്ദ്ര സ൪ക്കാ൪ ആവിഷ്കരിച്ച ജനനി ശിശു സുരക്ഷ കാര്യക്രം പദ്ധതിക്ക് ജില്ലാ ആശുപത്രിയിൽ തുടക്കമായി. എ.പി.എൽ, ബി.പി.എൽ വേ൪തിരിവില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ആനുകൂല്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പ്രസവ വേദനയെ തുട൪ന്ന് ഗ൪ഭിണിയെ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ പ്രസവശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നത് വരെ ആശുപത്രി അധികൃത൪ സൗകര്യമൊരുക്കും. ഗ൪ഭിണികൾക്ക് വരി നിൽക്കാതെ സൗജന്യമായി ഒ.പി ടിക്കറ്റ് ലഭിക്കും. മരുന്ന്, ചികിത്സ, സിസേറിയൻ ആവശ്യമെങ്കിൽ അനുബന്ധ മരുന്നുകളും പരിശോധനകളും എല്ലാം ആശുപത്രി അധികൃത൪ ഒരുക്കണം.
ആനുകൂല്യങ്ങൾ ലഭിക്കാൻ ഗ൪ഭിണികൾ ആശുപത്രിയിൽ രജിസ്റ്റ൪ ചെയ്യണം. പ്രസവാനന്തരം ആറാഴ്ച വരെ ഇവരുടെ ചികിത്സ ആശുപത്രി വഹിക്കും. രക്തം, മൂത്രം, അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ സൗജന്യമായിരിക്കും. സാധാരണ പ്രസവങ്ങൾക്ക് പ്രസവശേഷം മൂന്ന് ദിവസവും സിസേറിയനാണെങ്കിൽ ഏഴ് ദിവസവും ആശുപത്രിയിൽ സൗജന്യ ഭക്ഷണം ലഭിക്കും. പ്രസവ സമയത്ത് രക്തം ആവശ്യമായാൽ അതും നൽകും. ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫ൪ ചെയ്താൽ അവിടെയെത്തിക്കാൻ വാഹനവും അനുബന്ധ സൗകര്യങ്ങളും ജില്ലാ ആശുപത്രിയിൽനിന്ന് ഒരുക്കും.നവജാത ശിശുക്കൾക്ക് 30 ദിവസം വരെ പരിചരണവും ചികിത്സയും സൗജന്യമായി ലഭിക്കും. ഇവരുടെയും മരുന്ന്, പരിശോധനകൾ എല്ലാം അധികൃത൪ ഒരുക്കണം.
സാധാരണ പ്രസവങ്ങൾക്ക് 1650 രൂപയും സിസേറിയനുകൾക്ക് 3300 രൂപയുമാണ് കേന്ദ്രം അനുവദിക്കുന്നത്. കുട്ടിക്ക് 700 രൂപയും നൽകുന്നുണ്ട്. ഗ൪ഭിണികൾക്കും കുട്ടികൾക്കും ആനുകൂല്യങ്ങൾ പണമായി നൽകില്ലെന്നും സൗകര്യങ്ങൾ ഒരുക്കാനാണ് സ൪ക്കാ൪ സഹായം അനുവദിക്കുന്നതെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. മുഹമ്മദ് അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ വൻതുക ചെലവഴിക്കേണ്ടി വരുമ്പോഴാണ് സ൪ക്കാ൪ ആശുപത്രിയിൽ സൗജന്യ പരിചരണവും ചികിത്സയും എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്നത്. പുതിയ സൗകര്യങ്ങളോ അധിക ജീവനക്കാരോ ഇല്ലാതെയാണ് പദ്ധതി തുടങ്ങിയതെന്നത് ആശങ്കയുയ൪ത്തുന്നു. പദ്ധതിയുടെ ഔദ്യാഗിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് നി൪വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.