ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടം പതിയിരിക്കുന്നു

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി ഭാഗത്ത് ആറ് മാസത്തിനിടെ നാല് പാചകവാതക ടാങ്ക൪ലോറികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടെണ്ണത്തിൽ നിറയെ പാചകവാതകമുണ്ടായിരുന്നു. ചോ൪ച്ച ഉണ്ടാകാത്തതിനാൽ വൻ അപകടം ഒഴിവായി. പത്ത് ദിവസം മുമ്പ് കുറുപ്പത്ത് അപകടം നടന്നിരുന്നു.
പതിനേഴാം മൈൽ മുതൽ കുറുപ്പത്ത് വരെ ഡിവൈഡറുണ്ട്. രണ്ടിടത്തും വലിയ വളവ് കഴിഞ്ഞാണ് ഡിവൈഡ൪. എന്നാൽ, സൂചനാബോ൪ഡ് ഇല്ല. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഡിവൈഡറിൽ തട്ടി മറിയാറാണ് പതിവ്. രാത്രിയും പുല൪ച്ചെയുമാണ് അപകടങ്ങളിലധികവും. കുറുപ്പത്തും തങ്ങൾസ് ജങ്ഷനിലും റോഡിന് നടുവിൽ വട്ടത്തിൽ തീ൪ത്ത ഡിവൈഡ൪ അശാസ്ത്രീയമാണ്. റോഡിൻെറ 75 ശതമാനവും കവരുന്ന രീതിയിലാണ് നി൪മാണം. ടാങ്ക൪ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് ഇതുവഴി കഷ്ടിച്ച് കടന്നുപോകാനേ പറ്റൂ. അടുത്തിടെ വ്യാസം കുറച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് അവസാനത്തെ അപകടം സൂചിപ്പിക്കുന്നത്. തിരക്കേറിയ ബൈപാസ് ഭാഗത്ത് ടാങ്കറുകൾ കൂട്ടമായി നി൪ത്തിയിടുന്നതും അധികൃത൪ ഗൗരവമായി കാണുന്നില്ല.
വള്ളിക്കുന്ന്: ദേശീയപാത 17ൻെറ ഓരങ്ങളിൽ പാചകവാതകം നിറച്ച കൂറ്റൻ ബുള്ളറ്റ് ടാങ്ക൪ ലോറികളുടെ അനധികൃത പാ൪ക്കിങ് അപകട ഭീഷണിയാവുന്നു. മംഗലാപുരത്ത്നിന്ന് പാചക വാതകവുമായി ചേളാരി ഐ.ഒ.സി പ്ളാൻറിലേക്കുള്ള യാത്രക്കിടെയാണ് ടാങ്കറുകൾ ഇവിടെ നി൪ത്തിയിടുന്നത്. മത്സരയോട്ടം നടത്തുന്ന ബസുകളോ മറ്റ് വാഹനങ്ങളോ ടാങ്കുകളുടെ പുറകിലിടിച്ചാൽ വൻ ദുരന്തത്തിനിടയാക്കും. ഐ.ഒ.സി പ്ളാൻറിന് വിളിപ്പാടകലെ ചെട്ട്യാ൪മാട്, കോഹിനൂ൪, പാണമ്പ്ര എന്നിവിടങ്ങളിലാണ് ലോറികൾ പ്രധാനമായും നി൪ത്തിയിടുന്നത്. അനധികൃത പാ൪ക്കിങ് ഹൈവേ പൊലീസും കണ്ടില്ലെന്ന് നടിക്കുകയാണ്. ചേളാരി ഐ.ഒ.സി പ്ളാൻറിന് മുൻവശത്ത് റോഡിൻെറ ഇരുവശത്തും ഊഴംകാത്ത് പാചകവാതകം നിറച്ച ലോറികളുടെ നിര കാണാം. ടാങ്ക൪ ലോറികളിൽ വാതകം നിറക്കാനാവശ്യമായ വാൽവുകൾ പുറകുവശത്തായതും ദുരിതമാണ്.  അപകടമുണ്ടായാൽ ഫയ൪ഫോഴ്സ് മീഞ്ചന്ത, തിരൂ൪, മലപ്പുറം എന്നിവിടങ്ങളിൽനിന്ന് എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.