നടി ഷീല കോണ്‍ഗ്രസിലേക്ക്

ന്യൂദൽഹി: സിനിമാതാരം ഷീല കോൺഗ്രസിലേക്ക്. ദൽഹിയിലെത്തിയ ഷീല പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും.
 പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് ഷീല മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ സാമ്പത്തികമായി സിനിമാലോകമാണ് മെച്ചം. ഷീലയെന്ന പേര് സ്വന്തമായുള്ളതുകൊണ്ട് പ്രശസ്തിയുടെയും പ്രശ്നമില്ല. സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ച് സ്ത്രീകൾക്ക് വേണ്ടി, ചിലതൊക്കെ ചെയ്യാൻ കഴിയണമെന്ന് മോഹമുണ്ട്. അത്തരം സംരംഭങ്ങളിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ല. പൊതുപ്രവ൪ത്തന താൽപര്യവുമായി ഒറ്റക്ക് ശ്രമിച്ചതു കൊണ്ട് കാര്യമില്ല. അത്തരം പ്രവ൪ത്തനങ്ങളിൽ പിന്തുണ കിട്ടണം.
 ജനങ്ങൾക്ക് നല്ലതു ചെയ്യാൻ കഴിയണമെന്ന ചിന്തയാണ് തനിക്ക്. കോൺഗ്രസ് ദേശീയ പാ൪ട്ടിയാണ്. എത്രയോ വ൪ഷങ്ങളുടെ പ്രവ൪ത്തന പാരമ്പര്യമുണ്ട് -അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.