വീട്ടുകാരെ ആക്രമിച്ച് ആഭരണം കവര്‍ന്നു

കുന്നംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി വൃദ്ധയെയും മകളുടെ മകനെയും ആക്രമിച്ച് ആഭരണം കവ൪ന്നു.
ചൊവ്വന്നൂ൪ കൃഷ്ണകൃപയിൽ പരേതനായ ബാലകൃഷ്ണകുറുപ്പിൻെറ ഭാര്യ ഭാരതിയമ്മ (74), നിതിൻ (23) എന്നിവരെയാണ് ആക്രമിച്ചത്. തിരുവോണ നാളിൽ വൈകീട്ട് നാലോടെയായിരുന്നു സംഭവം. ആക്രമണത്തിനരയായ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടയിൽ ഇരുവരുടെയും രണ്ടു മാലകൾ ഉൾപ്പെടെ ഏഴ് പവൻ ആഭരണങ്ങൾ കാണാതായി. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. അക്രമികൾ മദ്യപിച്ചിരുന്നതായും വൃദ്ധ പറയുന്നു. നിതിൻ എം.ബി.എ വിദ്യാ൪ഥിയാണ്. ചൊവ്വന്നൂ൪ സ്വദേശികളായ രാജേഷ്, ജിതേഷ് എന്നിവരാണ് ഇവരെ ആക്രമിച്ചതെന്ന് ഭാരതിയമ്മ പൊലീസിനോട് പറഞ്ഞു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.