കാസ൪കോട്: ക്ഷേത്രത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച വിദേശമദ്യ ശേഖരം കാസ൪കോട് എസ്. ഐ പി. വിജയൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കാസ൪കോട് ടൗൺ സി.ഐ ബാബു പെരിങ്ങത്തേിനു കിട്ടിയ രഹസ്യവിവരത്തെ തുട൪ന്നാണ് മദ്യശേഖരം പിടികൂടിയത്.
ഒരു ലിറ്റ൪, അരലിറ്റ൪, 180 മില്ലി എന്നിവ അടങ്ങിയ 187 കുപ്പി വിദേശ നി൪മിത മദ്യമാണ് പിടികൂടിയത്.
പൊലീസ് വരുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെട്ടതായും ഇവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. കാസ൪കോട് നഗരത്തിലെ വിവിധ ബീവറേജസ് ഔ്ലെറ്റുകളിൽനിന്നും വൻതോതിൽ വിദേശമദ്യം വാങ്ങി വിൽപന നടത്തുന്ന സംഘത്തിൽപെട്ടവരാണ് ഇതിൻെറ പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.