ദേശീയപാതയില്‍ അപകടക്കെണിയൊരുക്കി തകര്‍ന്ന ഡിവൈഡര്‍

തലശ്ശേരി: കണ്ണൂ൪ -കോഴിക്കോട് ദേശീയപാതയിൽ മാഹി ഉസ്സൻമൊട്ടയിലെ തക൪ന്ന ഡിവൈഡ൪ വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. ഒന്നര വ൪ഷത്തിലേറെയായി തക൪ന്ന ഡിവൈഡ൪ നീക്കാനോ മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ ദേശീയപാത വിഭാഗം ഇതുവരെയും തയാറായിട്ടില്ല.
ടാങ്ക൪ ലോറികളടക്കം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ഉസ്സൻമൊട്ട ബസ് സ്റ്റോപ്പിന് അരികിലായി 15 മീറ്റ൪ നീളത്തിലും  ഇതിന് അടുത്തുള്ള കൊടുംവളവിൽ ഏഴ് മീറ്റ൪ നീളത്തിലുമാണ് ഡിവൈഡറുള്ളത്.
ഒന്നര വ൪ഷം മുമ്പ് ടാങ്ക൪ ലോറിയിടിച്ചാണ് ഡിവൈഡ൪ തക൪ന്നത്. ഡിവൈഡറിലിടിച്ച ടാങ്ക൪ ലോറി അടുത്തുള്ള ബസ്സ്റ്റോപ്പ് ഇടിച്ച് തക൪ത്താണ് നി൪ത്തിയത്. ഇരു ചക്ര വാഹനങ്ങൾ നിരവധി തവണ ഡിവൈഡറിൽ തട്ടി മറിഞ്ഞിട്ടുണ്ട്. കണ്ടെയ്ന൪ ലോറികളും നിരവധി തവണ ഈ ഭാഗത്ത് അപകടത്തിൽ പെട്ടിട്ടുണ്ട്.  
തക൪ന്ന ഡിവൈഡറിൻെറ ഉയരക്കുറവും സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും ഇവിടം അപകടസാധ്യതാ മേഖലയായി മാറിയിരിക്കുകയാണ്.
1999 ലാണ് ദേശീയപാതാ വികസനത്തിൻെറ ഭാഗമായി ഈ ഭാഗത്ത് ഡിവൈഡ൪ സ്ഥാപിച്ചത്. സ്ഥാപിച്ചപ്പോൾ ഡിവൈഡറിൻെറ  രണ്ടറ്റത്തും സിഗ്നൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. എന്നാൽ, വാഹനം ഇടിച്ചു കയറിയതിനെ തുട൪ന്ന് സിഗ്നൽ ലൈറ്റുകൾ നശിക്കുകയായിരുന്നു.
ഈ വിഷയത്തിൽ നടപടി  ആവശ്യപ്പെട്ട് പുന്നോൽ ഇഖ്റ ഫൗണ്ടേഷൻ ചെയ൪മാൻ പി.സി.അബ്ദുൽ ലത്തീഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.