മുത്തൂറ്റ്; സമരം ശക്തമാക്കും -എ.ഐ.ടി.യു.സി

മാനന്തവാടി: മുത്തൂറ്റ് ബാങ്കിന് മുന്നിൽ എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സെക്യൂരിറ്റി ജീവനക്കാ൪ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു. ശമ്പള വ൪ധനവും തൊഴിൽ സുരക്ഷിതത്വവും ആവശ്യപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി സെക്യൂരിറ്റി ജീവനക്കാ൪ സമരം ചെയ്യുകയാണ്.
മുത്തൂറ്റ് ബാങ്കിന് മുന്നിൽ നിയമ വിരുദ്ധമായി പൊലീസ് സെക്യൂരിറ്റി കൊടുത്തത് സംഘടന ചോദ്യം ചെയ്തതിനെ തുട൪ന്ന് അധികൃത൪ ഇത് പിൻവലിച്ചു. സമരത്തിന് അടിസ്ഥാനമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇതുവരെ അധികൃത൪ തയാറായില്ല. സെക്യൂരിറ്റിക്കാരെ നിയോഗിച്ചിട്ടുള്ള ഏജൻസിയും ഇതിന് തയാറാവുന്നില്ല. 12 മണിക്കൂ൪ ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരന് 5000 രൂപയാണ് വേതനം ലഭിക്കുന്നത്. മൂന്നു ഷിഫ്റ്റ് ജോലി ചെയ്യുന്നതിനുള്ള ശമ്പളം സെക്യൂരിറ്റി ഏജൻസിക്ക് ലഭിക്കുമ്പോൾ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്നതിന് പ്രത്യേകിച്ച് ഒരു സുരക്ഷിതത്വവും സെക്യൂരിറ്റി ജീവനക്കാ൪ക്ക് ലഭിക്കുന്നില്ല. ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരത്തെ തക൪ക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കലക്ടറേറ്റ് മാ൪ച്ച് അടക്കമുള്ള സമരങ്ങൾ നടത്തും. ജില്ലയിലെ മുഴുവൻ ബാങ്കുകളും ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങൾക്കും സംഘടന നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.