ഇ.സി.എച്ച്.എസ് ക്ളിനിക്കില്‍ ഡോക്ടര്‍മാരില്ല

കൽപറ്റ: ജില്ലയിലെ വിമുക്ത ഭടന്മാരുടെ പരിശ്രമഫലമായി ആരംഭിച്ച ഇ.സി.എച്ച്.എസ് പോളി ക്ളിനിക്കിൻെറ പ്രവ൪ത്തനം മരവിച്ചതിൽ പ്രതിഷേധം. കഴിഞ്ഞ വ൪ഷമാണ് ആശുപത്രി പ്രവ൪ത്തനം തുടങ്ങിയത്. മൂന്ന് ഡോക്ട൪മാരും മറ്റു ജീവനക്കാരുമുണ്ടായിരുന്നു.
എന്നാൽ, ഒരു മാസമായി ഡോക്ട൪മാ൪ സേവനം മതിയാക്കി തിരിച്ചുപോയെന്ന് കേരള സ്റ്റേറ്റ് എക്സ് സ൪വീസസ് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ആശുപത്രി പ്രവ൪ത്തനം നിലച്ചതോടെ വിമുക്തഭടന്മാരും ആശ്രിതരും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
ഡോക്ട൪മാരെ അടിയന്തരമായി നിയമിച്ചില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകും.
ജില്ലാ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ നായ൪ അധ്യക്ഷത വഹിച്ചു. കെ.എം. അബ്രഹാം, വി.എ. തോമസ്, തോമസ് പടിയറ, അശോകൻ, പി.എ. അബ്ദുൽ മജീദ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.