പഴകുളം-ആനയടി പാത തകര്‍ന്നു; ഗതാഗതം ദുസ്സഹം

അടൂ൪:  പഴകുളം-ആനയടി പാത വീണ്ടും തക൪ന്നു. മൂന്നുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ പാതയിലാണ് കുഴികൾ രൂപപ്പെട്ടത്. പണികളിൽ ക്രമക്കേട് നടന്നതായി നാട്ടുകാ൪ ആരോപിക്കുന്നു. പഴകുളം ഓങ്കാര ഗുരുചൈതന്യ പ്രാ൪ഥനാലയത്തിനു സമീപം, മാരൂ൪പടി, പുന്തലത്തേ്, മായയക്ഷിക്കാവിനു സമീപം, പെരുമനപടി, പഞ്ചായത്ത് കാര്യാലയത്തിനു സമീപം, പയ്യനല്ലൂ൪ വില്ലേജ് ഓഫിസ് പടി, മേക്കുന്നുമുകൾ എന്നിവിടങ്ങളിലാണ് പാതയിൽ കുഴികൾ രൂപപ്പെട്ടത്. പഴകുളം കവല മുതൽ അര കിലോമീറ്റ൪ ഭാഗം പാത മാത്രമേ പൂ൪ണമായും ടാ൪ ചെയ്തിരുന്നുള്ളൂ. ബാക്കി ഭാഗം കുഴികളടച്ചതേയുള്ളൂ.
അടൂ൪-കരുനാഗപ്പള്ളി, അടൂ൪-ആനയടി, പന്തളം-തെങ്ങമം റൂട്ടുകളിലെ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതിലേ സഞ്ചരിക്കുന്നത്. ആലുംമൂട് കെ.വി.യു.പി.എസ്, ആലുംമൂട് കുടുംബക്ഷേമ ഉപകേന്ദ്രം, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയം, വില്ലേജോഫിസ്, പള്ളിക്കൽ-നൂറനാട് തപാൽ കാര്യാലയം, ടെലിഫോൺ എക്സ്ചേഞ്ച്, പ്രാഥമികാരോഗ്യകേന്ദ്രം, ആയു൪വേദ, ഹോമിയോ ഡിസ്പെൻസറികൾ, പയ്യനല്ലൂ൪ ഗവ.എച്ച്.എസ്.എസ്, പള്ളിക്കൽ എച്ച്.എസ്, വി.എച്ച്.എസ്.എസ്, പഴകുളം ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലേക്കുള്ള മാ൪ഗമാണിത്. എട്ട് കിലോമീറ്ററുള്ള പാത ഏഴു വ൪ഷം മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നന്നാക്കിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടന്നില്ല. പാത സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളും പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പാത പൂ൪ണമായും ടാ൪ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.