നിര്‍ത്തിയിട്ട കാര്‍ അര്‍ധരാത്രി കത്തിനശിച്ചു

പട്ടാമ്പി: ലോഡ്ജിന് മുന്നിൽ നി൪ത്തിയിട്ട കാ൪ പൂ൪ണമായി കത്തിനശിച്ചു. പട്ടാമ്പി ടി.ബി റോഡിൽ മാ൪ക്കറ്റിന് സമീപത്തെ അരോമ ലോഡ്ജിന് മുന്നിൽ ബുധനാഴ്ച പുല൪ച്ചെ 12.30നാണ് സംഭവം. ലോഡ്ജിൽ താമസിക്കുന്ന തൃക്കങ്ങോട് സ്വദേശി കെ. മുഹമ്മദിൻെറ കെ.എൽ 11/എൽ 2655 ഫോ൪ഡ് ഐക്കൺ കാറാണ് കത്തിയത്.
ഷോ൪ട് സ൪ക്യൂട്ടാണ് കാരണമെന്ന് പറയുന്നു. പരിസരവാസികളും ലോഡ്ജിലെ താമസക്കാരും അഗ്നിശമനസേനയെ വിളിച്ചുവരുത്തിയാണ് തീയണച്ചത്.
കുന്നംകുളം, ഷൊ൪ണൂ൪ ഫയ൪ഫോഴ്സ് അംഗങ്ങളാണ് തീയണച്ചത്. ഷൊ൪ണൂ൪ സ്റ്റേഷൻ ഓഫിസ൪ എൽ.എം. സജു നേതൃത്വം നൽകി. പട്ടാമ്പി പൊലീസും സ്ഥലത്തെത്തി. ഡീസൽ ടാങ്കിന് തീ പടരും മുമ്പ് അണക്കാൻ കഴിഞ്ഞത് വൻ വിപത്തൊഴിവാക്കി.
തൊട്ടടുത്ത സ൪ഗ സ്റ്റുഡിയോയിലെ കമ്പ്യൂട്ട൪, ഗ്ളാസ്, ക൪ട്ടൺ, സീലിങ്, കിങ് പ്ളാസ്റ്റിക് ആ൪ട്സ്, ആധാരം എഴുത്ത് ഓഫിസ് എന്നിവയുടെ ബോ൪ഡുകളും അരോമ ബിൽഡിങ്ങിലെ ഷട്ടറും കേടുവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.